എല്ലാ യൂണിറ്റിലും വനിതാ ഭാരവാഹി; പ്രതീക്ഷയായ്‌ ഡിവൈഎഫ്‌ഐ പാപ്പിനിശ്ശേരി ബ്ലോക്ക്‌

പെണ്ണൊരുമ കൂട്ടായ്‌മ പി കെ ശ്രീമതി എംപി ഉദ്‌ഘാടനം ചെയ്യുന്നു


കണ്ണൂർ> ഡിവൈഎഫ്ഐ പാപ്പിനിശ്ശേരി ബ്ലോക്കിൽ ഇനി പെൺചരിതം. എല്ലാ യൂണിറ്റിലും ഭാരവാഹികളിൽ ഒരാളെങ്കിലും വനിതയായിരിക്കണമെന്ന്‌ തീരുമാനിച്ചു.  സമ്മേളനത്തിൻറെ പ്രചരണാർത്ഥം ഡിവൈഎഫ്ഐ വനിതാ സബ്കമ്മിറ്റി സമ യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പെണ്ണൊരുമ കൂട്ടായ്മയും മുഴുവൻ യൂണിറ്റിലും ഭാരവാഹിയായി തെരഞ്ഞെടുത്ത വനിത സഖാക്കൾക്കുള്ള സ്വീകരണവും പികെ ശ്രീമതി ടീച്ചർ എംപി ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎൽഎ വനിതാ സഖാക്കളെ ആദരിച്ചു. ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം പി പി ദിവ്യ, പി പി ഷാജിർ തുടങ്ങിയവർ സംസാരിച്ചു.   Read on deshabhimani.com

Related News