വയലട 'ഗവിയുടെ സഹോദരി' !!!!!പത്തനംതിട്ടയിലെ പ്രകൃതിരമണീയമായ  വിനോദസഞ്ചാരകേന്ദ്രമാണ് ഗവി. എന്നാല്‍ ഇവിടെ കോഴിക്കോട് ജില്ലയില്‍ ഗവിക്കൊരു കൊച്ചനിയത്തിയുണ്ട്! അതാണ് ബാലുശേരിക്കടുത്തുള്ള വയലട. കാഴ്ചയുടെ വിരുന്നൊരുക്കി സഞ്ചാരികളെ കാത്തിരിക്കുകയാണ് വയലടയും മുള്ളന്‍പാറയും. മുള്ളന്‍പാറയിലെ വ്യൂ പോയന്റില്‍ നിന്നാല്‍ പെരുവണ്ണാമൂഴി ഡാമും റിസര്‍വോയറിന്റെ മനംമയക്കുന്ന കാഴ്ചയും കണ്‍കുളിര്‍ക്കെ കാണാം. 'ഐലന്റ് വ്യൂ' എന്നാണ് സഞ്ചാരികള്‍ വിശേഷിപ്പിക്കുന്നത്. കോഴിക്കോടുനിന്ന് ബാലുശേരിയിലെത്തി, 15 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വയലടയെത്താം. വയലടയില്‍നിന്ന് കോട്ടക്കുന്ന് റോഡിലൂടെ മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മുള്ളന്‍പാറയായി. താമരശേരി–എസ്റ്റേറ്റ്മുക്ക്–തലയാട് വഴിയും വയലട മുള്ളന്‍പാറയിലെത്താം. കാട്ടരുവികളും കാനന സൌന്ദര്യവും ആസ്വദിച്ച് കോട്ടക്കുന്നില്‍നിന്ന് 500 മീറ്റര്‍ നടക്കണം മുള്ളന്‍പാറയിലേക്ക്. സഞ്ചാരികളുടെ വരവ് വര്‍ധിച്ചതോടെ വയലടയില്‍നിന്ന് കോട്ടക്കുന്നിലേക്ക് ജീപ്പ് സര്‍വീസും ആരംഭിച്ചിട്ടുണ്ട്. വനംവകുപ്പിന്റെ അധീനതയിലുള്ള മുള്ളന്‍പാറയുടെ ടൂറിസം സാധ്യത വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. വയലട–മുള്ളന്‍പാറ ടൂറിസം വകുപ്പേറ്റെടുത്താല്‍ മികച്ച വിനോദസഞ്ചാര കേന്ദ്രമാക്കാന്‍ കഴിയും. ബാലുശേരി ടൂറിസം കോറിഡോര്‍ പദ്ധതിയില്‍ ഈ പ്രദേശം ഇടംപിടിച്ചിട്ടുണ്ട്.. Read on deshabhimani.com

Related News