മാംഗല്യം തന്തുനാനേന 20ന്കുഞ്ചാക്കോ ബോബനും നിമിഷ സജയനും ശാന്തികൃഷ്ണയും മുഖ്യവേഷത്തിലെത്തുന്ന മാംഗല്യം തന്തുനാനേന 20ന് തിയറ്ററിൽ.  കുടുംബജീവിതത്തിൽ മണി മാനേജ്മെന്റിനുള്ള പ്രാധാന്യം നർമത്തിൽ അവതരിപ്പിക്കുന്ന ചിത്രം സംവിധാനംചെയ്യുന്നത‌് നവാഗതയായ സൗമ്യ സദാനന്ദൻ. വിജയരാഘവൻ, സലിംകുമാർ, സുനിൽ സുഖദ, സൗബിൻ ഷാഹിർ, അലൻസിയർ, അശോകൻ, മാമുക്കോയ, കൊച്ചുപ്രേമൻ, ശങ്കർ തുടങ്ങിയവരും അഭിനയിക്കുന്നു. യുണൈറ്റഡ് ഗ്ലോബൽ മീഡിയ എന്റെർടെയ്ൻമെന്റിന്റെ ബാനറിൽ ഡോ. സക്കറിയ തോമസ്, ആൽവിൻ ആന്റണി, പ്രിൻസ് പോൾ, ആഞ്ജലീന മേരി ആന്റണി എന്നിവരാണ് ചിത്രം നിർമിച്ചത‌്. കഥ, തിരക്കഥ, സംഭാഷണം: ടോണി മഠത്തിൽ. ഛായാഗ്രഹണം: അരവിന്ദ് കൃഷ്ണ. സംഗീതം സയനോര ഫിലിപ്പ്, രേവാ, അസിം റോഷൻ, എസ് ശങ്കർസ്. ഗാനരചന: ദിൻനാഥ് പുത്തഞ്ചേരി, മിർഷാദ് കൈപ്പമംഗലം. പശ്ചാത്തലസംഗീതം: ബിജിബാൽ.      ഒരു പപ്പടവട പ്രേമം സായിർ പത്താൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഒരു പപ്പടവട പ്രേമം  ഉടൻ തിയറ്ററിൽ. സായിർ പത്താൻ, കൊച്ചുപ്രേമൻ, ആലിയ, നിഹ ഹുസൈൻ, ബിജു കലാധർ, ശ്രീകാന്ത് കേസി, സുറുമി, കടയ്ക്കാമൺ മോഹൻദാസ്, കനകലത, പ്രിൻസ് ഫിലിപ‌്, സന്തോഷ് കലഞ്ഞൂർ, മെഹജാബ്, രാജുക്കുട്ടി, ഷോബി, പുഷ്പമണി, ഷെനീർ ഷാ, കുട്ടൻ എന്നിവരാണ‌് അഭിനേതാക്കൾ. ക്യാമറ പ്രശാന്ത് പ്രണവം.  ഗാനങ്ങൾ കൈതപ്രം, സുജിത‌് കൊറ്റിയാട്, നിഷാന്ത് കൊടമന. സംഗീതം ഷിംജിത‌് ശിവൻ, രാജേഷ് സാബു.    കാളിയാർ മഠം ഷാജു മക്കാനി കഥ എഴുതി സംവിധാനം ചെയ്യുന്ന കാളിയാർ മഠം ഉടൻ തിയറ്ററിൽ. ഹാഫ് മൂൺ സിനിമാസിനുവേണ്ടി ഷാജു ആർ നിർമിക്കുന്ന ചിത്രത്തിൽ ഡോ. സതീശൻ, ആർ ഷൈജു, ജാഫർ കോഴിക്കോട്, അമീർ, വിഷ്ണു, ബീനാ രാജേഷ്, വാസുകി ഐബ തുടങ്ങിയവവർ അഭിനയിക്കുന്നു.  തിരക്കഥ  ജെ സത്യൻ. ക്യാമറ ഐ ഷെഫീക്ക‌്. ഗാനങ്ങൾ, സംഗീതം  സുനിൽ കൊല്ലം.   ഒരുവാതിൽ കോട്ട മലയാളത്തിലും തമിഴിലുമായി ഒരുക്കുന്ന ഹൊറർ ചിത്രം ഒരുവാതിൽ കോട്ട മോനി ശ്രീനിവാസൻ സംവിധാനംചെയ്യുന്നു. സീമ, ശങ്കർ, ഇന്ദ്രൻസ്, സന്തോഷ് പണ്ഡിറ്റ്, സോനാ നായർ, ജയകുമാർ പരമേശ്വരൻ, നിഥിൻ സത്യ, ഗീത വിജയൻ, സോണിയ മൽഹാർ തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിൽ.  കഥ, നിർമാണം ബാബു ഫുട്ട് ലൂസേഴ്സ്. ഛായാഗ്രഹണം ബാബു രാജേന്ദ്രൻ. തിരക്കഥ, സംഭാഷണം അഖിലൻ വേലപ്പൻ.   ക്രൂശിതൻ തങ്കം ഫിലിംസിന്റെ ബാനറിൽ ലിൻജോയിസൺ നിർമിക്കുന്ന ക്രൂശിതന്റെ ചിത്രീകരണം ഉടൻ.  കഥ, തിരക്കഥ, സംഭാഷണം, സംവിധാനം ശ്രീജിത‌് ചാഴൂർ. ശിവജി ഗുരുവായൂർ, ഇർഷാദ്, സുനിൽ സുഖദ, സീമാ ജി നായർ തുടങ്ങിയവരാണ‌് മുഖ്യവേഷത്തിൽ. ഗാനരചന പ്രസാദ് പ്രഭാകർ, രാജേഷ് ചെന്താപ്പിനി, ശ്രീജിത‌് ചാഴൂർ. സംഗീതം വിനോദ് വളപ്പിൽ, കെ ജെ ശ്രീരാജ്, ശ്രീജിത‌് ചാഴൂർ.   മൊട്ടിട്ട മുല്ലകൾ ജികെഎസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹനൻ നെല്ലിക്കാട്ട് നിർമിക്കുന്ന മൊട്ടിട്ട മുല്ലകൾ നവാഗതനായ വിനോദ് കണ്ണോൽ സംവിധാനംചെയ്യുന്നു. ചിത്രം ഈ മാസം ഒടുവിൽ തിയറ്ററിൽ. ജോയ് മാത്യു, അരുൺ ജൻസൺ, വാസുദേവ‌്, നിധീഷ്, ബിജുക്കുട്ടൻ, ദീപിക, കുളപ്പുള്ളി ലീല എന്നിവരാണ‌് പ്രധാനവേഷങ്ങളിൽ. കഥ, തിരക്കഥ, സംഭാഷണം മോഹനൻ നെല്ലിക്കാട്ട‌്. ഗാനരചന, സംഗീത സംവിധാനം ശ്രീ ശൈലം രാധാകൃഷ്ണൻ.   ആനക്കള്ളൻ ബിജു മേനോനും അനുശ്രീയും മുഖ്യകഥാപാത്രങ്ങളാകുന്ന ആനക്കള്ളന്റെ ചിത്രീകരണം പുരോഗമിക്കുന്നു. സപ‌്തതരംഗ‌് സിനിമയുടെ ബാനറിൽ സുരേഷ‌് ദിവാകർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സായ‌്കുമാർ, സിദ്ദിഖ‌്, സുരേഷ‌് കൃ‌ഷ‌്ണ, സുരാജ‌് വെഞ്ഞാറമൂട്, ഹരീഷ‌് കണാരൻ, സുധീർ കരമന, ഇന്ദ്രൻസ‌്, ഷംന കാസിം, സരയു തുടങ്ങിയവരും അഭനയിക്കുന്നു. തിരക്കഥ ഉദയ‌്കൃഷ‌്ണ. ഗാനരചന രാജീവ‌് ആലുങ്കൽ, ഹരിനാരായണൻ. സംഗീതം നാദിർഷ.    ഡാകിനി രാഹുൽ റെജി നായർ തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ഡാകിനിയിൽ സരസ ബാലുശേരി, സേതുലക്ഷ‌്മി, പൗളി വിൽസൻ, സാവിത്രി ശ്രീധരൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്നു. ബി രാകേഷ‌്, സന്ദീപ‌് സേനൻ, അനീഷ‌് എം തോമസ‌് എന്നിവർ നിർമിക്കുന്ന ചിത്രത്തിൽ ചെമ്പൻ വിനോദ‌് ജോസ‌്, അജു വർഗീസ‌്, അലൻസിയർ, ഇന്ദ്രൻസ‌്, സൈജു കുറുപ്പ‌് എന്നിവരും അഭിനയിക്കുന്നു.  ഗാനരചന ലിജു അബ്രഹാം. സംഗീതം രാഹുൽ രാജ‌്.  Read on deshabhimani.com

Related News