മുഖഛായ മാറ്റുംആലപ്പുഴ > കിഫ്ബി പദ്ധതികൾ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കി പ്രവർത്തനപഥത്തിലേക്കു നീങ്ങുന്നതാണ് രണ്ടാം മന്ത്രിസഭാവാർഷികത്തിൽ ഏറ്റവും പ്രധാനമെന്ന് ധന‐കയർ മന്ത്രി ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. ആലപ്പുഴ പാതിരാപ്പള്ളിയിൽ വിശപ്പുരഹിത പദ്ധതിയുടെ ഭാഗമായ സ്നേഹജാലകം ഭക്ഷണശാലയിൽ ദേശാഭിമാനിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനവിസ്ഫോടനം 22,000 കോടിയുടെ പദ്ധതികൾക്ക് അനുമതി നൽകി. മൂവായിരത്തിൽപ്പരം കോടിയുടെ പദ്ധതികൾ കരാറായി നിർമാണം തുടങ്ങുന്ന ഘട്ടത്തിലാണ്. 3500 കോടിയുടെ പദ്ധതികൾക്കു ടെൻഡറായി. ഈ വർഷം 50,000 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം കൊടുക്കും. ഇതിൽ 25,000 കോടിയുടെ പദ്ധതികൾ ടെൻഡർ വിളിച്ച് നിർവഹണത്തിലേക്കു നീങ്ങും. 10,000 കോടിയുടെ പദ്ധതി ഈ വർഷം പൂർത്തീകരിക്കും. ഇതൊരു പശ്ചാത്തലസൗകര്യ വികസനവിസ്ഫോടനമായിരിക്കും. കിഫ്ബിയുടെ 80 ശതമാനവും വലിയ പദ്ധതികളാണ്. എല്ലാ പരിശോധനയും കഴിഞ്ഞ് പണി തുടങ്ങുന്നതിനാൽ കിഫ്ബിയുടെ എല്ലാ പദ്ധതികളും ഈ സർക്കാരിന്റെ കാലത്ത് പൂർത്തീകരിക്കും. മാറുന്ന മുഖഛായ കിഫ്ബിവഴിയുള്ള പദ്ധതികൾ കേരളത്തിന്റെ മുഖഛായ മാറ്റും. ഉദാഹരണത്തിന് തീരദേശറോഡ് സൈക്കിൾട്രാക്ക് അടക്കമാണ്. എവിടെയെങ്കിലും മേൽപ്പാലമോ ആകാശപ്പാതയോ വേണമെങ്കിൽ അതും പണിയും. ലോകത്തിലെ ഏറ്റവും വലിയ സൈക്കിളിങ് ട്രാക്കുകളിൽ ഒന്നായിരിക്കും ഇത്. കേരളത്തിന്റെ ഒരറ്റംമുതൽ മറ്റേ അറ്റംവരെ സൈക്കിളിൽ പോകാം. ഏറ്റവും വലിയ ടൂറിസ്റ്റ് ആകർഷണമായിരിക്കും ഇത്. സഞ്ചരിക്കുന്നത് പൗരാണിക തുറമുഖങ്ങളെ ബന്ധപ്പെടുത്തിയാണ്. ചൈനയ്ക്ക് സിൽക്ക് റൂട്ടുപോലെ കേരളത്തിന് സ്പൈസസ് റൂട്ടിന് തുടക്കമിടും. ഈ റൂട്ട് അഞ്ചുതെങ്ങിൽ തുടങ്ങി തലശേരിയിലെത്തും. അവിടെയൊക്കെ കൊച്ചുകൊച്ചു മ്യൂസിയങ്ങളുണ്ട്. അവിടെനിന്ന് ഉരുക്കൾവഴി അറബി രാജ്യങ്ങളിൽ പോകാം. അവിടെ പണ്ടു സുഗന്ധവിളകൾ കൊണ്ടുപോയിരുന്ന പട്ടണങ്ങളുണ്ട്. അവിടെനിന്ന് യൂറോപ്പിലേക്ക്. ഒരു വർഷമെടുത്ത് പഴയ സ്പൈസസ് റൂട്ടിലൂടെ യാത്രചെയ്യാം. മലയോരഹൈവേ, ദേശീയപാത നാലുവരിപ്പാത, 500 കുട്ടികളിൽ കൂടുതൽ പഠിക്കുന്ന സ്കൂളുകൾ ഹൈടെക്, താലൂക്ക് ആശുപത്രികളിലെല്ലാം മികച്ച ചികിത്സാസൗകര്യവും കെട്ടിടവും, വ്യവസായ പാർക്കുകൾ, ബൈപ്പാസ്, പാലങ്ങൾ, ആലപ്പുഴ പോലുള്ള ടൂറിസം പദ്ധതികൾ തുടങ്ങിയവയൊക്കെ കേരളത്തെ അടിമുടി മാറ്റും. ധനസ്ഥിതി  ഇ‐വേ ബിൽ വന്നത് സംസ്ഥാനത്തിന്റെ വരുമാനം വർധിക്കാൻ കാരണമാകും. സർക്കാരിന് ദൈനംദിന പ്രവർത്തനത്തിനു പണമില്ലാത്ത അവസ്ഥ മാറും. മാസാദ്യം ശമ്പളത്തിനും പെൻഷനുമായി  4000 കോടി രൂപയാണ് മാറ്റിവയ്ക്കേണ്ടിവരുന്നത്. ഇനി ട്രഷറി നിയന്ത്രണം വേണ്ടിവരില്ല കെഎഫ്സി ചരിത്രത്തിലാദ്യമായി കെഎഫ്സി 8.5 ശതമാനം പലിശയ്ക്കു ബോണ്ടിറക്കി. കെഎഫ്സിയുടെ പലിശ 14‐16 ശതമാനമായിരുന്നു. അത് 9.5 ശതമാനമാക്കി. കെഎഫ്സി അദാലത്ത് നടത്തി കിട്ടാക്കടങ്ങൾ എഴുതിത്തള്ളും. പണ്ട് കെഎഫ്സിയിൽനിന്ന് വായ്പയെടുത്തിട്ട് ജപ്തി കഴിഞ്ഞിട്ടും കേസ് നിലനിൽക്കുന്നവർക്ക് അത് തീർത്ത് സർട്ടിഫിക്കറ്റ് നൽകും. പ്രവാസിച്ചിട്ടി  ഇത് തുടങ്ങുന്നതോടെ കെഎസ്എഫ്ഇ വലിയ കുതിപ്പിലാകും. പുതിയ ലോഗോ ഉണ്ടാക്കും. എല്ലാ ഓഫീസുകളും നവീകരിക്കും. 5000 കോടിയുടെ പ്രവാസിച്ചിട്ടി ഈ വർഷം. അടുത്തവർഷം 10,000 കോടിയുടെ ചിട്ടി.  ഈ വർഷം അവസാനിക്കുന്നതോടെ നാട്ടിൽ കൂടുതൽ പ്രാവാസിച്ചിട്ടിയാകും. ഇത് സർക്കാരിന് ചെറിയ പലിശയ്ക്ക് വലിയ തുക വികസനത്തിനു ലഭിക്കാൻ ഇടയാക്കും. കയർമേഖല 500 തൊണ്ടുതല്ലു മില്ല് ഈ വർഷം കേരളത്തിൽ പ്രവർത്തിപ്പിക്കും. തൊണ്ട് കേരളത്തിൽത്തന്നെ സംഭരിക്കും. വൈക്കത്ത് ഒരുമാസത്തിനുള്ളിൽ അഞ്ച് മില്ലും തൊണ്ടു സംഭരിക്കാനുള്ള സൗകര്യവുമുണ്ടാക്കും. ഈ വർഷം കയറിന്റെ ഉൽപ്പാദനം ഇരട്ടിയാക്കും. ഓട്ടോമാറ്റിക് സ്പിന്നിങ് യന്ത്രങ്ങൾ 1000 എണ്ണമെങ്കിലും സ്ഥാപിക്കും. ഉൽപ്പന്നം വിൽക്കാനുള്ള പ്രത്യേക കമ്പനി രൂപീകരിക്കും. ഇന്ത്യയിലെ എല്ലാ സൂപ്പർ മാർക്കറ്റിലും ഈ കമ്പനിയെ ഉപയോഗിച്ച് കയർ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കും.ഈ വർഷം അവസാനിക്കുമ്പോൾ കയർപിരി മേഖലയിലെ പ്രതിസന്ധി പരിഹരിക്കും. ഉൽപ്പന്നമേഖലയിൽ പരിഹാരത്തിന്  ഒരുവർഷംകൂടി കാത്തിരിക്കണം. ആധുനിക യന്ത്ര നെയ്ത്തുഫാക്ടറികൾ ആലപ്പുഴയിൽ പൊതുമേഖലയിൽ സ്ഥാപിക്കും. ലോട്ടറി ലോട്ടറി വരുമാനം പരിപൂർണമായും കാരുണ്യപ്രവർത്തനങ്ങൾക്കായിരിക്കും.അതുപയോഗപ്പെടുത്തി കേരളത്തിലെ മുഴുവൻ ആളുകൾക്കും ജീവിതശൈലീരോഗങ്ങൾക്കുള്ള ചികിത്സ ഉറപ്പാക്കും. Read on deshabhimani.com

Related News