വാഴകൃഷിയിൽ ശ്രദ്ധിക്കേണ്ടത്വാഴയുടെ ഇലകളിൽ മഞ്ഞളിപ്പ് അരികുകളിൽ നിന്ന് തുടങ്ങി അകത്തേക്ക് വ്യാപിക്കുകയും അരികുകൾ കരിഞ്ഞു തുടങ്ങിയുട്ടുമുണ്ടെങ്കിൽ പൊട്ടാഷിന്റെ അഭാവ ലക്ഷണമാണെന്ന് ഉറപ്പിക്കാം. ക്രമേണ ഇല ഉണങ്ങി വാഴക്കൈ ഒടിഞ്ഞ് പ്രായമെത്തുന്നതിനു മുമ്പ് തന്നെ നശിച്ചുപോകും. പൊട്ടാഷിന്റെ ഇല്ലായ്മ പരിഹരിക്കുന്നതിനായി നട്ട്   ഒരു മാസം മുതൽ 100 ഗ്രാം പൊട്ടാഷ് ഒരു മാസത്തെ ഇടവേളകളിൽ 5 തവണയായി നൽകുന്നതാണ് പരിഹാരക്രിയ. വാഴയുടെ കൂമ്പില വിരിയാൻ താമസിക്കുകയും വെള്ളത്തിരയായി നിൽക്കുന്നുണ്ടെങ്കിൽ ബോറോൺ അത്യാവശ്യമാണെന്ന് മനസിലാക്കണം. ഇലകൾ ചുരുണ്ട് വികൃതമായി തീരുന്നതും അറ്റം തവിട്ടുനിറമായി കരിഞ്ഞ് ഒടിഞ്ഞു പോകുന്നതും വളർച്ച നിന്നു പോകുന്നതുമെല്ലാം ബോറോണില്ലാത്തതിന്റെ സൂച നകളാണ്. വാഴയൊന്നിന് 10 ഗ്രാം ബോറാക്സ് നടുമ്പോൾ തന്നെ നൽകുന്നതും 3 ഗ്രാം ബോറാക്സ് ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി തളിക്കുന്നതും ബോറോണില്ലായ്മയ്ക്കുള്ള പ്രതിവിധിയാണ്. വാഴക്കൃഷിയിലെ പ്രധാന പ്രശ്നമാണ് തടതുരപ്പൻ പുഴു. മൂന്നരമാസം പ്രായമായ വാഴകളിലാണ് തടതുരപ്പന്റെ ശല്യം ആദ്യം കാണുന്നത്. വാഴത്തടയിലുളള ദ്വാരങ്ങളിലൂടെ നിറമില്ലാത്ത ജെല്ലി പോലുളള ദ്രാവകം ഊറിവരും. വാഴത്തടയ്ക്കകത്ത് പുഴുക്കളും വണ്ടുകളും സുഖവാസത്തിലായിരിക്കും. വാഴക്കൈകൾ ഒടിഞ്ഞു തൂങ്ങുന്നതും വാഴത്തട പൊട്ടി കുലകൾ പാകമാകാതെ ഒടിഞ്ഞുപോകുന്നതുമെല്ലാം തടതുരപ്പൻ പുഴുവിന്റെ ആക്രമണ ലക്ഷണങ്ങളാണ്. ഉണങ്ങി തൂങ്ങുന്ന ഇലകൾ മുറിച്ചുമാറ്റുന്നതും വാഴത്തടയിൽ ചെളി തേച്ചുകൊടുക്കുന്നതും പ്രതിരോധമാർഗ്ഗങ്ങളാണ്. കുല കൊത്തിയ വാഴയുടെ തട അരമീറ്റർ നീളത്തിൽ മുറിച്ചെടുക്കുക. വാഴത്തട നെറുകെ കീറി ബ്യുവേറിയ തേച്ച് കെണിയൊരുക്കണം.   50 സെന്റ് വാഴകൃഷിക്ക് 20 എണ്ണം എന്ന തോതിലാണ് കെണി വെക്കേണ്ടത്. 20 ഗ്രാം ബ്യുവേറിയ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി അഞ്ചാം മാസം മുതൽ ഏഴാം മാസം വരെ വാഴത്തടയിൽ തളിച്ചു കൊടുക്കുന്നതും ഗുണം ചെയ്യും. തിരുവന്തപുരം കേന്ദ്ര കിഴങ്ങു വിള ഗവേഷണ കേന്ദ്രം പുറത്തിറക്കിയ ന• 5 മില്ലി 100 മില്ലി ലിറ്റർ വെളളത്തിൽ കലക്കി പുറത്തേ നാല് വാഴക്കൈകളിൽ ഒഴിച്ചു കൊടുക്കുന്നത് തടതുരപ്പൻ പുഴുവിനെ തുരത്താനുളള ഫലപ്രദമായ മാർഗം. കൂമ്പിലയ്ക്ക് വിടരാൻ കഴിയാതെ മുറുകി കൂമ്പടഞ്ഞ് പോകുന്നുണ്ടെങ്കിൽ,ശ്രദ്ധിക്കുക മാണവണ്ടിന്റെ ആക്രമണം രൂക്ഷമായതിന്റെ ലക്ഷണമാണ്. മാണവണ്ടിന്റെ പുഴുക്കൾ മാണം തുരന്നു തിന്ന് മാണത്തിനുള്ളിൽ നിരവധി ചാലുകൾ ഉണ്ടാക്കുന്നു. മാണവും വേരുകളും ചീയുന്നതും ഇലകൾ മഞ്ഞളിക്കുന്നതുമെല്ലാം മാണവണ്ടിന്റെ ആക്രമണ ലക്ഷണങ്ങൾ. കുല വെട്ടിക്കഴിഞ്ഞ് എത്രയും പെട്ടെന്ന് കന്നുകൾ പിരിച്ചെടുക്കുന്നതും കന്നുകൾ ചെത്തി വൃത്തിയാക്കി ചാണകം ചേർന്ന കുഴമ്പിൽ മുക്കിയെടുത്ത് ഉണക്കി നടുന്നതും പ്രതിരോധമാർഗങ്ങളാണ്‌.   Read on deshabhimani.com

Related News