കന്നുകാലികളെ കരുതാം, വിളർച്ചയില്ലാതെഓജസ്സും, തേജസ്സും നഷ്ടപ്പെടുത്തി പശുക്കളുടെ ഉൽപാദന, പ്രത്യുൽപാദന, രോഗപ്രതിരോധശേഷി  കളിൽ കുറവു വരുത്തി നേരിട്ടും അല്ലാതെയും കർഷകർക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന അവസ്ഥയാണ് വിളർച്ചാരോഗം അഥവാ സാധാരണ ഭാഷയിൽ ശരീരത്തിലെ രക്തക്കുറവ് എന്നത.് സമീകൃത തീറ്റയുടെ അഭാവം, ആന്തരിക, ബാഹ്യ പരാദ രോഗങ്ങൾ, പോഷകക്കുറവ് തുടങ്ങിയവയാണ് വിളർച്ചയുണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങൾ. കേരളത്തിന്റെ പ്രത്യേക കാലാവസ്ഥയും, വന സമൃദ്ധിയുമൊക്കെ പരാദങ്ങളുടെ വളർച്ചയ്ക്ക് അനുകൂലമാണ്. അതിനാൽതന്നെ പരാദബാധയും, പരാദങ്ങൾ പടർത്തുന്ന രോഗങ്ങളും, അനീമിയയും ഇവിടെ കൂടുതലായി കണ്ടുവരുന്നു. കന്നുകാലികളിലെ കുടലിലും ആമാശയത്തിലും നാടവിര, ഉരു വിര, ഫ്ളാറ്റ് വേംഎന്നിങ്ങനെയുള്ള പേരുകളിൽ അറിയപ്പെടുന്ന വിരകൾ കുടൽഭിത്തികളിൽ വ്രണങ്ങൾ ഉണ്ടാക്കിരക്തസ്രാവവും ഒപ്പം ശരിയായ ആഹാര ആഗിരണവും തടയുന്നു. വയറിളക്കം ക്ഷീണം, വിശപ്പില്ലായമ എന്നിവയായിരിക്കും ഇതിന്റെ ഫലം. പശുവിന്റെ ചാണകം നിശ്ചിത ഇടവേളകളിൽ പരിശോധിച്ച് കൃത്യമായ ചികിത്സ  നൽകണം. രക്തപരാദങ്ങളുണ്ടാക്കുന്ന പട്ടുണ്ണിപ്പനി, വട്ടൻ പനി തുടങ്ങിയ രോഗങ്ങൾ രക്തകോശങ്ങളെ നശിപ്പിക്കുന്നു. കന്നുകാലികളുടെ തൊലിയുടെ പുറത്ത് കാണപ്പെടുന്ന ചെള്ള്, പേൻ തുടങ്ങിയവ ശരീരത്തിൽ നിന്നും നേരിട്ട് രക്തം കുടിച്ച് വിളർച്ചയുണ്ടാക്കുന്നു. ചെള്ള് പോലെയുളള ബാഹ്യപരാദങ്ങൾ രക്തപരാദങ്ങളുടെ രോഗവാഹകർ കൂടിയായിരിക്കും. കഠിനമായ പനി, രക്തനിറമുള്ള മൂത്രം, വിളർച്ച തുടങ്ങിയവയാണ് പ്രധാന രക്തപരാദ രോഗങ്ങളുടെലക്ഷണങ്ങൾ. രക്തപരിശോധന വഴി രോഗനിർണയം നടത്തി യഥാവിധി ചികിത്സ പ്രാഥമിക ഘട്ടത്തിൽ തന്നെ നൽകണം. ഇരുമ്പ്, ചെമ്പ്, കൊബാൾട്ട്, സിങ്ക് തുടങ്ങിയ ധാതുക്കൾ രക്തത്തിൽചുവന്ന രക്താണുക്കൾ ഉണ്ടാകുന്നതിന് ആവശ്യമാണ്. മണ്ണിൽ ഈ ധാതുക്കൾ കുറവായാൽ തീറ്റപ്പുല്ലിനും തൽഫലമായി കന്നുകാലികളിലും ഇവയുടെ കുറവുണ്ടാകാം. ധാതുലവണ മിശ്രിത ങ്ങൾ കന്നുകാലികളുടെ തീറ്റയിൽ ആവശ്യമനുസരിച്ച് ഉൾപ്പെടുത്തി പോഷക ന്യൂനതകൾ പരിഹരിക്കാം. സാധാരണ അവസ്ഥയിൽ ചുവപ്പുമയത്തിൽ കാണപ്പെടുന്ന കണ്ണിന് താഴെയുള്ള ശ്ലേഷ്മസ്തരത്തിന്റെ നിറം വിളർച്ചയുടെ അവസ്ഥയനുസരിച്ച് ചെറിയ ചുവപ്പുമയമോ, വെളുപ്പിലോ ആയി കാണാം. കൂടാതെ തളർച്ച, ക്ഷീണം, പരുക്കൻ രോമാവരണം, മിനുസം നഷ്ടപ്പെട്ട ചർമ്മം, കിതപ്പ്, പാലുല്പാദനത്തിലെ കുറവ് എന്നിവ മറ്റു രോഗലക്ഷണങ്ങളാണ്. കിടാവുകളിലും കിടാരികളിലും മണ്ണു തിന്നൽ, വയറു ചാടൽ,രോമം കൊഴിച്ചിൽ, വളർച്ചയില്ലായ്മ, ഭംഗി നഷ്ടപ്പെട്ട രോമാവരണം ഇവ കാണാം. കൃത്യ സമയത്തുള്ള വിരയിളക്കൽ ബാഹ്യ പരാദ നിയന്ത്രണം, രോഗലക്ഷണങ്ങൾ കാൽ ചാണക, മൂത്ര, രക്ത പരിശോധന, കണ്ണിന്റെ ശ്ലേഷ്മ സ്തരത്തിന്റെ നിറവ്യത്യാസം ശ്രദ്ധിക്കുക. തീറ്റയിൽ ധാതുലവണ മിശ്രിതങ്ങൾ ഉൾപ്പെടുത്തുക തുടങ്ങിയവയോടൊപ്പം പ്രാരംഭഘട്ടത്തിൽ രോഗനിർണയവും ചികിത്സയും അനിവാര്യം.കേരളത്തിൽപകുതിയോളം ആടുകളെങ്കിലും വിളർച്ച (മിമലാശമ) രോഗബാധിതരാണെന്ന് മണ്ണുത്തി വെറ്ററിനറി കോളേജിലെ പ്രിവന്റീവ് മെഡിസിൻ വിഭാഗം നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്  . പാൽ മാംസം എന്നിവയുടെ ഉൽപാദനത്തിൽ കുറവുണ്ടാക്കുന്ന വിധം വളർച്ചാ നിരക്ക്, പ്രത്യുൽപാദനശേഷി, രോഗപ്രതിരോധശേഷി എന്നിവയെ വിളർച്ചാ രോഗം ബാധിക്കുന്നു. ശരീരത്തുണ്ടാകുന്ന രക്തക്കുറവാണ് അനീമിയ ഉണ്ടാക്കുന്നത്. കൃത്യമായി പറഞ്ഞാൽ പലരോഗങ്ങളുടേയും അനന്തരഫലമോ, ലക്ഷണമോ ആണ് വിളർച്ച അഥവാഅനീമിയ വിരബാധ. പോഷകാഹാരത്തിന്റെ ന്യൂനത ചെള്ള്, പേൻ, മണ്ഡരി തുടങ്ങിയ ബാഹ്യപരാദങ്ങൾ,രക്തത്തിൽ താമസിക്കുന്ന ബാഹ്യപരാദങ്ങൾ എന്നിവയൊക്കെ വിളർച്ചയ്ക്ക് കാരണമാകുന്നു. എല്ലാ പ്രായത്തിലുള്ള ആടുകളിലും വിളർച്ചയുണ്ടാകാമെങ്കിലും കുട്ടികളെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. വിശപ്പില്ലായ്മ, മിനുസം കുറഞ്ഞ രോമങ്ങൾ, ശരീരം മെലിച്ചിൽ, പാൽ കുറയൽ, കിതപ്പ്, തളർച്ച,ചെന പിടിക്കാതിരിക്കൽ തുടങ്ങിയ ലക്ഷണങ്ങൾ കാണാം. കണ്ണിന്റെ താഴെയുള്ള ശ്ലേഷ്മ സ്ത രത്തിന്റെനിറത്തിലുള്ള വ്യത്യാസം നോക്കി വിളർച്ചയുണ്ടോയെന്ന് കണ്ടെത്താം. വിളർച്ചയുണ്ടെന്ന് കണ്ടെത്തിയാൽഅതിന്റെ കാരണമെന്തെന്നു കണ്ടെത്തുകയാണ് അടുത്തതായി ചെയ്യേണ്ടത്. ചാണകം, രക്തം, രോമംഎന്നിവ ലബോറട്ടറി പരിശോധനയ്ക്ക് വിധേയമാക്കിയാൽ രോഗകാരണം കെണ്ടെത്താവുന്നതാണ്. കൃത്യമായ സമയത്തും അളവിലും വിരമരുന്ന് നൽകുന്നതാണ് വിളർച്ച തടയാനുള്ള പ്രധാന പ്രതിരോധ മാർഗ്ഗം. കൂടാതെ ചെള്ള്, പേൻ, തുടങ്ങിയ ബാഹ്യ പരാദങ്ങൾക്കെതിരെ മരുന്നുനൽകണം . പെട്ടെന്ന് തിരിച്ചറിയാനാവാത്ത ലക്ഷണങ്ങളോടെ കാണുന്ന വിളർച്ച കർഷകർ അറിയാതെ തന്നെ അവർക്ക് സാമ്പത്തിക നഷ്ടംവരുത്തിവെയ്ക്കുന്നതാണ്. അതിനാൽ പ്രതിരോധ നിയന്ത്രണ മാർഗ്ഗങ്ങൾ തേടേണ്ടതാണ്. ഡോ. സാബിൻ ജോർജ്ജ് അസിസ്റ്റന്റ് പ്രൊഫസ്സർ,ഡിപ്പാർട്ട്മെന്റ് ഓഫ് എൽ.പി.എം.വെറ്ററിനറി കോളേജ് മണ്ണുത്തി. Read on deshabhimani.com

Related News