ഗൂഗിളിനു പിഴ പുത്തരിയല്ലെങ്കിലും  ആൻഡ്രോയ്ഡ് ഫോണുകൾ തങ്ങളുടെ തെരച്ചിൽ/ബ്രൗസർ സേവനങ്ങളുടെ വളർച്ചയ്ക്കായി ഗൂഗിൾ ഉപയോഗിച്ചു; ഇതുമൂലം മറ്റു കമ്പനികളുടെ വളർച്ചയെ മുരടിപ്പിച്ചു. യൂറോപ്യൻ  യൂണിയൻ ഈയിടെ ഗൂഗിളിനെതിരെ പുറപ്പെടുവിച്ച ഈ വിധിയിൽ ഗൂഗിളിനോട് അഞ്ച് ബില്യൺ ഡോളറാണ് പിഴയായി അടയ്ക്കാൻ പറഞ്ഞിട്ടുള്ളത്. 'നന്നാവാൻ' തൊണ്ണൂറു ദിവസം കൊടുത്തിട്ടും ഫോൺ കമ്പനികളുമായി പ്രവർത്തിച്ച് ഫോണുകളിൽ മാറ്റങ്ങൾ വരുത്താൻ ഗൂഗിൾ തയ്യാറായില്ല. അതിനുള്ള മറുപടിയാണ് ഈ പിഴ. ഗൂഗിളിന് ഇത്തരം പിഴകൾ പുത്തരിയല്ല. കഴിഞ്ഞകൊല്ലം ഷോപ്പിങ്  സെർച്ചുമായി ബന്ധപ്പെട്ട ഒരു കേസിൽ യൂറോപ്യൻ യൂണിയൻ രണ്ടര ബില്യൺ ഡോളർ പിഴ ഇട്ടിരുന്നു. ഇത്തവണത്തെ പിഴ അതിന്റെ ഇരട്ടിയാണെങ്കിലും ഗൂഗിളിന്റെ വരുമാന കണക്കുകൾ നോക്കിയാൽ വെറും 16 ദിവസത്തെ വരുമാനമാണ് ഈ പിഴ. ഇതോടുകൂടി ഗൂഗിളിനെതിരെ യൂറോപ്യൻ യൂണിയന്റെ നീക്കങ്ങൾ കഴിഞ്ഞുവെന്നുകരുതേണ്ട. കളി തുടങ്ങിയിട്ടേയുള്ളൂവെന്നാണ്‌ വാർത്തകൾ. Read on deshabhimani.com

Related News