തോട്ടപ്പയർറബർകൃഷി ചെയ്യുന്ന സ്ഥലത്ത് വളർത്താവുന്ന തോട്ടപ്പയർ ഏതാണ്. ഇത് വളർത്തുന്നതുകൊണ്ട് മണ്ണിലെ വളക്കൂറ് കുറയുമോ. ഒരേക്കർ സ്ഥലത്ത് എത്ര വിത്ത് വിതയ്ക്കണം? ശശിധരൻ സി, ആലത്തൂർ പാലക്കാട് മ്യുക്കുണ, പ്യൂറേറിയ, കലപ്പഗോണിയം, സെൻട്രോ സീമ എന്നീവയെല്ലാം റബർതോട്ടങ്ങളിൽ ആവരണ വിളയ്ക്ക് അനുയോജ്യമാണെങ്കിലും പ്യൂറേറിയ, മ്യുക്കുണ എന്നിവയാണ് പൊതുവേ  മികച്ചതായി കണ്ടുവരുന്നത്. ഒരു ഏക്കൾ സ്ഥലത്തേക്ക് പ്യൂറേറിയ ഒന്നരക്കിലോഗ്രാം വിത്ത് മതിയാകും. മ്യുക്കുണ തണലിൽപ്പോലും നന്നായി വളരും. വേനൽക്കാലത്ത് ഉണങ്ങിനശിക്കില്ല. ഇത് കന്നുകാലികൾ തിന്നുകയില്ല. ഇതിന്റെ വിത്ത് ഒരേക്കർ സ്ഥലത്തേക്ക് 80 ഗ്രാം മതിയാകും. മുറിച്ചെടുത്ത തണ്ടും നടാനുപയോഗിക്കാം. ഇവയെല്ലാം പയർവർഗ വിളകളായതിനാൽ അന്തരീക്ഷ നൈട്രജനെ വേരിലുള്ള മൂലാർബുധങ്ങളിൽ ശേഖരിച്ച് മണ്ണിലേക്ക് നൽകുന്നതുകൊണ്ട് മണ്ണിന്റെ ഫലപുഷ്ടി വർധിപ്പിക്കുകയും ചെയ്യും. വാഴയ്ക്ക് സിങ്ക് എന്ന പോഷകത്തിന്റെ അഭാവം പരിഹരിക്കാൻ  എന്തു വളമാണ് ചേർക്കേണ്ടത്. സാധാരണ കോംപ്ലക്സ് വളത്തിൽ സിങ്ക് അടങ്ങിയിട്ടുണ്ടോ? എം രാജേന്ദ്രൻ, തൃക്കരിപ്പുർ, പയ്യന്നൂർ വാഴയ്ക്ക് ശുപാർശചെയ്തിട്ടുള്ള ജൈവവളം 10 കി.ഗ്രാം ചേർത്തുകൊടുക്കുന്നതിനോടൊപ്പം വാഴയൊന്നിന് 50 ഗ്രാം സിങ്ക് സൾഫേറ്റ്കൂടി ചേർത്തുകൊടുത്ത് സിങ്കിന്റെ പോരായ്മ പരിഹരിക്കാം. Read on deshabhimani.com

Related News