കുറ്റിക്കുരുമുളക് തയ്യാറാക്കൽകുറ്റിക്കുരുമുളക് തയ്യാറാക്കാൻ കുരുമുളകു ചെടിയിൽനിന്ന് പാർശ്വശിഖരങ്ങൾ മുറിച്ചുനട്ടിട്ട് ഒന്നുപോലും കിളിർത്തുവരുന്നില്ല. വേരുപിടിപ്പിക്കാനുള്ള ശരിയായ മാർഗം പറഞ്ഞുതരാമോ. പി ഗോവിന്ദൻ, പയ്യന്നൂർ ഒരുവർഷം മൂപ്പുള്ള പാർശ്വശിഖരങ്ങൾ മികച്ച കുരുമുളകുവള്ളികളിൽനിന്നു ശേഖരിക്കണം. മൂന്നുമുതൽ അഞ്ചുവരെ മുട്ടോടു കൂടി മുറിച്ചെടുത്ത പാർശ്വശിഖരങ്ങളിലെ ഇലകൾ ഞെട്ടിൽ അൽപ്പം നിർത്തി മുറിച്ചുമാറ്റണം. പാർശ്വശിഖരങ്ങൾക്ക് വേരുപിടിത്തം താരതമ്യേന കുറവാണ്. അതിനാൽ വേരുപിടിത്തം കൂട്ടുന്നതിന് സെറാഡിക്സ് എന്ന ഹോർമോണിൽ മുക്കിയശേഷം നടണം. ഇൻഡോൾ‐3 ബ്യൂട്ടറിക് ആസിഡിന്റെ 1000 പിപിഎം ലായനിയിൽ 45 സെക്കൻഡ്് മുക്കിവച്ച് നടുന്നതുവഴിയും കുറ്റിക്കുരുമുളക് തണ്ടിന് വേരുപിടിപ്പിക്കാം. ഇതിന് ഒരുഗ്രാം ഇൻഡോൾ‐3 ബ്യൂട്ടറിക് ആസിഡ് ഒരുലിറ്റർ വെള്ളത്തിൽ ചേർത്ത് ലയിപ്പിക്കണം. തണ്ട് കൂടുതൽനേരം മുക്കിയിടരുത്. Read on deshabhimani.com

Related News