നിത്യകറിക്ക് നിത്യവഴുതന  പച്ചക്കറി വിളകളിൽ വെച്ചേറ്റവും ചെറിയ ഫലമേതെന്ന് ചോദിച്ചാൽ ഉത്തരമിതാണ് നിത്യവഴുതന 'അഥവാ നിത്യക്കറി' ഗ്രാമ്പൂവിന്റെ ആകൃതിയിൽ അതിന്റെ നാലിരട്ടി വലിപ്പത്തിൽ  പ്രതി 250 ഗ്രാമിലേറെ ഫലം തരും, ഈ വിളയെ കുറിച്ചറിയേണ്ടേ? ഇരുളൻ, വെളുമ്പൻ എന്നിങ്ങനെ രണ്ടു പേരുകളിലറിയപ്പെടുന്ന ഇതിന്റെ പൂക്കൾ നല്ല വെളുപ്പ് നിറത്തിൽ കോളാമ്പി പൂക്കൾ പോലെയാണ് ഇരുളന്റെ ഞെട്ടിനു്കടും പച്ച നിറവും വെളുമ്പൻറെറതിന് ഇളം പച്ച നിറവുമാണ് 'ഇരുളന്റെ ഞെട്ടുകൾക്ക് നീളം കൂടുതലാണ്. ചരൽ കലർന്ന മണ്ണാണ് നല്ലത്  ഏത് കലാവസ്ഥയിലും വളരും. വിത്തുകൾ നേരിട്ടു പാകിയും. ട്രേകളിൽ തൈകൾ തയ്യാറിക്കിയും നടാം 'തടമെടുത്ത് നടുന്നതാണ് നല്ലത്.തടമൊന്നിനു് 5 കി..ഗ്രാം ഉണക്ക് ചാണക പൊടി അടിവളമായി ചേർത്ത് കൊടുക്കണം' നടീൽ കഴിഞ്ഞ് പടരാൻ തുടങ്ങുന്നതിന് മുൻപ് പന്തൽ തയാറാക്കി കൊടുക്കണം പന്തലിലേക്ക് പടരാൻ കമ്പുകൾ നാട്ടികൊടുക്കണം' ജൈവ കൃഷി രീതിയിൽ അൽപ്പാൽപ്പം വിവിധ ജൈവവളങ്ങൾ ആവശ്യാനുസരണം ആഴ്ചകൾ തോറും ചേർത്ത് കൊടുക്കുന്നതാണ് നല്ലത് വേനലിൽ നന കൊടുക്കണം. കളകൾ നീക്കം ചെയ്യണം' നടീൽ കഴിഞ്ഞ് 40 ദിവസത്തിനകം പൂവിടാൻ തുടങ്ങും സന്ധ്യാവേളകളിൽ വിരിയുന്ന പുഷ്പങ്ങൾ ഭംഗിയേറിയവയാണ് ' മൂന്ന് നാല് ദിവസം കൊണ്ട് കായ റെഡി.ഒന്നാം നാൾ നൂൽപരുവം രണ്ടാം നാൾ തിരി പരുവം മൂന്നാം നാൾ കാന്താരി പരുവം നാലാം നാൾ കറി പരുവം എന്നതാണ് പഴമൊഴി' അഞ്ചാം നാൾ മുതൽ കായ മൂത്ത് തുടങ്ങും പിന്നെ കറിക്ക് പറ്റില്ല ദിവസവുംകായ്ഫലം ലഭിക്കുന്നതിനാലാണ് നിത്യക്കറി യെന്ന പേര് വന്നത് തോരൻ മെഴുക്ക് പുരട്ടി വെജിറ്റബിൾ ബിരിയാണി ഇവയൊക്കെ തയ്യാറാക്കാം ' മൂപ്പെത്താത്ത കായ നെടുകെ പിളർന്നു് വെള്ളത്തിലിട്ട് പശ(റെസിൻ) കളഞ്ഞ് വേവിക്കുന്നതാണ് ഗുണകരം റെസിൻ കലർന്ന വെള്ളം നല്ല ജൈവ കീടനാശിനിയാണ് ' അത് പോലെ കുരു അരച്ച് ചേർത്ത് കീടനാശിനിയായും ഉപയോഗിക്കാം വിറ്റാമിൻ.സി അയേൺ പൊട്ടാസ്യം, കാൽസ്യം, സൾഫർ ഫൈബർ ,തുടങ്ങി അനേകം പോഷകമൂലകങ്ങൾ ഈ ഫലത്തിലടങ്ങിയിരിക്കുന്നു 'നന്നായി പരിപാലിച്ചാൽ ആറ് മാസം വരെ നല്ല വിളവ് തരും.   Read on deshabhimani.com

Related News