ആപൽക്കരം ആണവായുധശേഖരം ലോകത്തിലെ മൊത്തം ആണവായുധശേഖരം 1986ൽ 22000 മെഗാടൺ ടിഎൻടിയാണെങ്കിൽ 2017ൽ 6600 മെഗാടൺ ടിഎൻടിയായി കുറഞ്ഞിട്ടുണ്ടെങ്കിലും നിലവിലുള്ള ശേഖരംതന്നെ മനുഷ്യരാശിയുടെ നിലനിൽപ്പിന് കടുത്ത ഭീഷണിയാണ് ഉയർത്തുന്നത്. വിശ്വസിച്ചാലും ഇല്ലെങ്കിലുംശരി ഒരു ടൺ ടിഎൻടി,  അതായത് 1000 കിലോഗ്രാം ട്രൈനൈട്രോടുലീന് സമാനമായത് (സ്ഫോടക രാസവസ്തു) കൊണ്ടുതന്നെ ഭൂമിയിലെ മനുഷ്യരെ മുഴുവൻ ഇല്ലാതാക്കാൻ കഴിയും.  മഹാദുരന്തത്തിന്റെ ഈ ദൃശ്യം മനുഷ്യരാശി ഇന്നും അഭിമുഖീകരിക്കുന്ന വെല്ലുവിളിയുടെ ആഴം വ്യക്തമാക്കുന്നു. ഹിരോഷിമയിലിട്ട ബോംബിനേക്കാൾ ആയിരം മടങ്ങ് ശേഷിയുള്ള ആണവായുധങ്ങളാണ് ഇന്നുള്ളത്.  അതുകൊണ്ടുതന്നെ ആഗോള ആണവനിരായുധീകരണം ഇന്നിന്റെ ആവശ്യമാണ്.  Read on deshabhimani.com

Related News