വിനാശത്തിന്റെ വിസ്‌ഫോടനം ഓരോ ബോംബ് സ്ഫോടനത്തിനോടൊപ്പം കണ്ണഞ്ചിക്കുന്ന വെളിച്ചം പ്രസരിച്ചു.   സ്ഫോടനവേളയിൽ സെക്കൻഡിന്റെ ഒരു അംശത്തിൽ താപം ദശലക്ഷക്കണക്കിന് ഡിഗ്രി സെന്റിഗ്രേഡ് ഉയരും(സാധാരണ ആണവബോംബ് 5000 ഡിഗ്രി സെന്റിഗ്രേഡ്). ഹൈപ്പോസെന്റിലെ താപം 3000 മുതൽ 4000 വരെ ഡിഗ്രി സെന്റിഗ്രേഡ് ആണ്. ഈ ഉയർന്ന താപരശ്മികൾ കാരണം എളുപ്പത്തിൽ തീപിടിക്കുന്ന  എല്ലാ വസ്തുക്കളും കത്താൻ തുടങ്ങി. മരം ഉപയോഗിച്ചുള്ള എല്ലാ കെട്ടിടങ്ങളും കത്തി കരിക്കട്ടയായി. കെട്ടിടങ്ങൾക്ക് തീപിടിച്ചതും വലിയ അഗ്നിബാധയ്ക്ക് കാരണമായി.  ചൂട് തിരമാലകൾക്ക് പുറകെ സ്ഫോടനത്തിരമാലയെത്തി.  സ്ഫോടനവേളയിൽ അന്തരീക്ഷമർദം ഒരുസെക്കൻഡിന്റെ അംശത്തിൽ പത്ത് ലക്ഷം മടങ്ങ് വർധിക്കുകയുണ്ടായി.  നാഗസാക്കി സ്ഫോടനത്തിന്റെ ഹൈപോസെന്ററിൽ സ്ഫോടകമർദം 35 മെട്രിക് ടൺ ചതുരശ്ര മീറ്ററാണെങ്കിൽ കാറ്റിന്റെ പരമാവധി വേഗം മണിക്കൂറിൽ 1500 കിലോമീറ്ററായിരുന്നു.   ഹിരോഷിമയിൽ സ്ഫോടനം നടന്ന് അരമണിക്കൂറിന് ശേഷം ഒരു തീക്കാറ്റ് അടിക്കാനാരംഭിക്കുകയുംചെയ്തു. അതിന്റെ വേഗമാകട്ടെ രണ്ട് മൂന്ന് മണിക്കൂറിന് ശേഷവും മണിക്കൂറിൽ 65 കിലോമീറ്ററായിരുന്നു. ഈ തീയിൽ രണ്ട് കിലോമീറ്റർ ചുറ്റളവിലെ എല്ലാം ചാമ്പലാകുകയും ചെയ്തു.   Read on deshabhimani.com

Related News