ഒരു കുട്ടനാടൻ ബ്ലോഗ‌്സേതു തിരക്കഥ രചിച്ച‌് സംവിധാനം ചെയ്യുന്ന ഒരു കുട്ടനാടൻ ബ്ലോഗിൽ മമ്മൂട്ടി നായകൻ. അനുസിതാര, റായ‌് ലക്ഷ‌്മി, ഷംന കാസിം, ലാലു അലക‌്സ‌്, നെടുമുടി വേണു എന്നിവർ പ്രധാന വേഷങ്ങളിൽ. ഗാനരചന: റഫീഖ‌് അഹമ്മദ‌്, സംഗീതം: ശ്രീനാഥ‌്. നിർമാണം: പി കെ മുരളീധരൻ, ശാന്ത മുരളി.   ഇടവേളയ‌്ക്കുശേഷം നസ്രിയ കൂടെയിൽ ഹിറ്റ‌് ചിത്രം ബംഗ്ളൂർ ഡേയ‌്സിനുശേഷം അഞ‌്ജലി മേനോൻ സംവിധാനംചെയ്യുന്ന കൂടെയിൽ നസ്രിയ  അഭിനയിക്കുന്നു.  പൃഥ്വിരാജ‌്, പാർവതി, സംവിധായകൻ രഞ‌്ജിത‌്, അതുൽ കുൽക്കർണി, മാല പാർവതി, റോഷൻ മാത്യു, ഭദ്ര എന്നിവർ പ്രധാനവേഷങ്ങളിൽ. ഗാനരചന: റഫീഖ‌് അഹമ്മദ‌്. സംഗീതം: എം ജയചന്ദ്രൻ. നിർമാണം: രജപുത്ര ഇൻ അസോസിയേഷൻ വിത്ത‌് ലിറ്റിൽ ഫിലിംസ‌് ഇന്ത്യ.   കേണലും കിണറും 29ന്   സെഞ്ച്വറി വിഷൻറെ ബാനറിൽ മമ്മി സെഞ്ച്വറി സംവിധാനം ചെയുന്ന കേണലും കിണറും 29 ന് തീയേറ്ററുകളിൽ.  ടിനിടോം, ജാഫർ ഇടുക്കി, സാജു കൊടിയൻ, അരിസ്റ്റോ സുരേഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നു.   വീമ്പ് 29ന്‌ പുതുമുഖങ്ങളെ അണിനിരത്തി നവാഗതനായ വി വിനയൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രം ‘വീമ്പ്' 29ന്‌ തീയേറ്ററുകളിൽ. ഒറ്റപ്പാലത്ത് പൂർത്തിയായ ചിത്രത്തിന്റെ പ്രധാന രംഗമായ   സ്ത്രീ കിണറ്റിൽ വീഴുമ്പോൾ കുട്ടികൾ സെൽഫി എടുക്കുന്ന വിഡിയോ സോഷ്യൽ മീഡിയകളിൽ  വൈറൽ ആയിരുന്നു.  ആർ സർ  പ്രൊഡക്ഷനുവേണ്ടി രാജേഷ് മോഹനാണ് ചിത്രം നിർമ്മിക്കുന്നത്. സുജീഷ്, ഷാനവാസ് ഷറഫ്, രാജീവ് കുമാർ, രാജ ലക്ഷ്മി, ശില്പ തുടങ്ങിയവർ  അഭിനയിക്കുന്നു.   പെട്ടിലാമ്പട്ര 29ന് നവാഗതനായ ശ്യാം ലെനിൻ രചനയും സംവിധാനവും നിർവഹിക്കുന്ന പെട്ടിലാമ്പട്ര  29ന‌് തിയേറ്ററുകളിൽ. സന്മയാനന്ദൻ, റോണി രാജ്, ലെവിൻ സൈമൺ ജോസഫ്, ജെൻസൺ ജോസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ നേഹ കൃഷ്ണനാണ് നായിക. സെവൻ പാവോ എന്റർടൈൻമെന്റിന്റെ ബാനറിൽ സ്വരൂപ് രാജൻ മയിൽ വാഹനം ആണ് ചിത്രം നിർമിക്കുന്നത്.    ഒന്നുമറിയാതെ 29ന് സജീവ് വ്യാസ കഥയെഴുതി സംവിധാനംചെയ്യുന്ന  ഒന്നുമറിയാതെ 29ന‌് തിയറ്ററിൽ. അൻസർ, മധുരിമ, എസ് എസ് രാജമൗലി, അർഹം, അനീഷ് ആനന്ദ്, അനിൽഭാസ്കർ,  ദിയാലക്ഷ്മി, മാസ്റ്റർ ആര്യമാൻ എന്നിവർ അഭിനയിക്കുന്നു.  ഛായാഗ്രഹണം: സജീവ‌് വ്യാസ‌്. നിർമാണം:  അൻസർ യു  എച്ച്. തിരക്കഥ: എസ് കെ വില്വൻ, ഗാനരചന: റഫീഖ് അഹമ്മദ്, സംഗീതം, ആലാപനം, പഞ്ചാത്തലസംഗീതം: കിളിമാനൂർ രാമവർമ.   ഗോലി സോഡ  എസ് ഡി വിജയ് മിൽട്ടൺ തിരക്കഥയും സംവിധാനവും നിർവഹിച്ച‌് 2014ൽ പുറത്തിറങ്ങിയ  ഗോലി സോഡയുടെ രണ്ടാം ഭാഗം ഉടൻ തീയറ്ററുകളിൽ. റഫ‌്‌നോട്ട്, വൈറ്റ് ഹെവൻ എന്നിവയുടെ ബാനറിൽ ഭാരതി ശ്രീനിയാണ് ചിത്രം നിർമിക്കുന്നത്. ചെമ്പൻ വിനോദ് വില്ലൻ വേഷത്തിൽ എത്തുന്ന  രണ്ടാം ഭാഗത്തിന്റെ ഛായാഗ്രഹണം സംവിധായകൻ വിജയ് മിൽട്ടൺ ആണ്. Read on deshabhimani.com

Related News