വില്ലന്‍ബി ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം വില്ലന്‍ 27ന് പ്രദര്‍ശനത്തിനെത്തും. തമിഴ്നടന്‍ വിശാല്‍, തെന്നിന്ത്യന്‍ നായിക ഹന്‍സിക, മഞ്ജുവാര്യര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിദ്ദിഖ്, രണ്‍ജി പണിക്കര്‍, ചെമ്പന്‍ വിനോദ് ജോസ്, ശ്രീകാന്ത് (കന്നട), ഇര്‍ഷാദ്, ബാലാജി, സഞ്ജു, റാസിഖന്ന, ഷഫീഖ്, അനസ്, ആതിര പട്ടേല്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. ഗാനങ്ങള്‍: ഹരി നാരായണന്‍, മനു മഞ്ജിത്. സംഗീതം: ഫോര്‍ ഫ്രെയിംസ്. ഛായാഗ്രഹണം: മനോജ് പരമഹംസ- ഏകാംബരം. റോക്ക്ലൈന്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ റോക്ക്ലൈന്‍ വെങ്കിടേഷാണ് നിര്‍മിച്ചത്. ചിപ്പി ഇംഗ്ളീഷ് മീഡിയത്തിനുശേഷം പ്രദീപ് ചൊക്ളി സംവിധാനംചെയ്യുന്ന കുട്ടികളുടെ ചിത്രമാണ് 'ചിപ്പി'. മണികണ്ഠന്‍, ജോയ് മാത്യു, സലിംകുമാര്‍, ഇന്നസെന്റ്, ഇന്ദ്രന്‍സ്, സ്രിന്‍ഡ, സുരഭി, മഞ്ജു എന്നിവര്‍ക്കൊപ്പം ബാലതാരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.  തിരക്കഥ: വിനീഷ് പാലക്കാട്. ഗാനങ്ങള്‍: രമേശ് കാവില്‍. സംഗീതം: സച്ചിന്‍ ബാലു, റോഷന്‍ ഹാരീഷ്. ഛായാഗ്രഹണം: ജലീന്‍, ബാദുഷ. ഫിലിം ഫിനിറ്റി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബി എസ് ബാബുവാണ് നിര്‍മിക്കുന്നത്. അങ്കിള്‍ മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന അങ്കിള്‍ നവാഗതനായ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്നു. കാര്‍ത്തിക മുരളീധരനും ജോയ് മാത്യുവും മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ കൈലേഷ്, വിനയ് ഫോര്‍ട്ട്, സുരേഷ് കൃഷ്ണ, ഗണപതി, ബാബു അന്നൂര്‍, കലാഭവന്‍ ഹനീഫ്, കെപിഎസി ലളിത, മുത്തുമണി തുടങ്ങിയവരും അഭിനയിക്കുന്നു. തിരക്കഥ: ജോയ് മാത്യു. ഗാനങ്ങള്‍: റഫീഖ് അഹമ്മദ്. സംഗീതം: ബിജിപാല്‍. ഛായാഗ്രഹണം: അഴകപ്പന്‍.  ജോയ്മാത്യുവും സജയ് സെബാസ്റ്റ്യനും ചേര്‍ന്ന് അബ്രാ ഫിലിംസ് ഇന്റര്‍നാഷണലിന്റെയും എസ് ജെ ഫിലിംസിന്റെയും ബാനറിലാണ് നിര്‍മിക്കുന്നത്.  മഴയത്ത്  സുവീരന്‍ സംവിധാനം ചെയ്യുന്ന മഴയത്തിന്റെ ചിത്രീകരണം കണ്ണൂരില്‍ പുരോഗമിക്കുന്നു. നികേഷ് റാം, മനോജ് കെ ജയന്‍, അപര്‍ണ ഗോപിനാഥ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സന്തോഷ് കീഴാറ്റൂര്‍, സുനില്‍ സുഖദ, നന്ദലാല്‍, ശിവജി ഗുരുവായൂര്‍, ശാന്തികൃഷ്ണ, രശ്മി മേനോന്‍, നന്ദനവര്‍മ, സോനനായര്‍, ശ്രേയ രമേശ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഗാനങ്ങള്‍: റഫീഖ് അഹമ്മദ്, ശിവദാസ് പുറമേരി. സംഗീതം: ഗോപിസുന്ദര്‍. ഛായാഗ്രഹണം: മുരളീകൃഷ്ണന്‍. സ്പെല്‍ ബൌണ്ട് ഫിലിംസിന്റെ ബാനറില്‍ ബ്രിജേഷ് ഫിറോസ്, നികേഷ്, സജിത്, സരിത് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ശിക്കാരി ശംഭു കുഞ്ചാക്കോ ബോബന്‍, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, ഹരീഷ് കണാരന്‍ എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സുഗീതിന്റെ ശിക്കാരി ശംഭുവിന്റെ ചിത്രീകരണം ഇടമലയാര്‍, ഭൂതത്താന്‍കെട്ട് ഭാഗങ്ങളിലായി പുരോഗമിക്കുന്നു. സംവിധായകരായ ജോണി ആന്റണി, അജി ജോണ്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശിവദയും ആല്‍ഫി പള്ളിക്കാരനുമാണ് നായികമാര്‍. സലിംകുമാര്‍, മണിയന്‍പിള്ള രാജു, കൃഷ്ണകുമാര്‍, സ്ഫടികം ജോര്‍ജ്, സാദിഖ്, കലിംഗ ശശി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. കഥ: ഷാനവാസ്, രാജു. തിരക്കഥ: നിഷാദ് കോയ. ഗാനങ്ങള്‍: സന്തോഷ്വര്‍മ. സംഗീതം: ശ്രീജിത് പെരുമന. ഛായാഗ്രഹണം: ഫൈസല്‍ അലി. ഏയ്ഞ്ചല്‍ മരിയാസ് സിനിമാസിന്റെ ബാനറില്‍ എസ് കെ ലോറന്‍സാണ് നിര്‍മിക്കുന്നത്. ദൈവമേ കൈതൊഴാം ഗ കുമാറാകണം നടന്‍ സലിംകുമാര്‍ സംവിധാനം ചെയ്യുന്ന ദൈവമേ കൈ തൊഴാം ഗ കുമാറാകണം എന്ന ചിത്രത്തില്‍ ജയറാം, അനുശ്രീ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീനിവാസന്‍, നെടുമുടിവേണു, സുരാജ് വെഞ്ഞാറമൂട്, ഹരീഷ് കണാരന്‍, കോട്ടയം പ്രദീപ്, കലിംഗ ശശി, കുളപ്പുള്ളി ലീല തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഗാനങ്ങള്‍: സന്തോഷ്വര്‍മ. സംഗീതം: നാദിര്‍ഷ. ഛായാഗ്രഹണം: സിനു സിദ്ധാര്‍ഥ്. യുജിഎം എന്റര്‍ടെയ്ന്‍മെന്റിന്റെയും അനന്യാ ഫിലിംസിന്റെയും ബാനറില്‍ ഡോ. സക്കറിയാ തോമസ്, ആല്‍വിന്‍ ആന്റണി എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.   Read on deshabhimani.com

Related News