വികസനത്തിന‌് കിട്ടിയ വോട്ട‌്ചെങ്ങന്നൂർ വികസന മുരടിപ്പിൽ വലഞ്ഞ ചെങ്ങന്നൂരിനെ കൈപിടിച്ചുയർത്തിയ കെ കെ രാമചന്ദ്രൻനായരുടെ ഒന്നരവർഷത്തെ നിയമസഭാപ്രവർത്തനവും അതിന് സിപിഐ എം ജില്ലാസെക്രട്ടറി എന്ന നിലയിൽ സജി ചെറിയാൻ നൽകിയ പിന്തുണയും എൽഡിഎഫ് വിജയത്തിന് കരുത്തായി. കല്ലിശ്ശേരി പാലമുൾപ്പെടെ യാഥാർഥ്യമാക്കാൻ കഴിഞ്ഞത് ചെങ്ങന്നൂരിൽ വികസനത്തിന് പുത്തനുണർവ് സൃഷ്ടിച്ചു. വരട്ടാർ, കുട്ടമ്പേരൂരാർ നദികളുടെ പുനരുജ്ജീവനം ശ്രദ്ധയാകർഷിച്ച പദ്ധതികളായി. മണ്ഡലത്തിലെ ആരോഗ്യ, വിദ്യാഭ്യാസ രംഗത്തെ പുത്തനുണർവ‌് ജനങ്ങൾ നേരിട്ടറിഞ്ഞു. അന്തർദേശീയ നിലവാരത്തിലുള്ള റോഡുകൾ യാഥാർഥ്യമാകാൻ അധികം കാലയളവ് വേണ്ടിവന്നില്ല. ധനമന്ത്രി തോമസ് ഐസക്കിന്റെയും, പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെയും പ്രത്യേക ശ്രദ്ധ മണ്ഡലത്തിന‌് ലഭിച്ചത‌് വികസനത്തിന് വേഗം നൽകി. മുളക്കുഴ, വെന്മണി, ആല , ചെങ്ങന്നൂർ നഗരസഭ എന്നിവിടങ്ങളിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാൻ ഉണർന്നു പ്രവർത്തിച്ചതിനുള്ള പ്രതികരണമാണ് ഇവിടെ നിന്നും സജി ചെറിയാനു ലഭിച്ച ഉയർന്ന ഭൂരിപക്ഷം. നഷ്ടപ്പെട്ട കായിക പ്രതാപം വീണ്ടെടുക്കാൻ നഗരസഭ വക പെരിങ്കുളം പാടത്ത് യാഥാർഥ്യമാകാൻ പോകുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയത്തിന് സർക്കാർ അനുമതിക്ക് മുൻ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റുകൂടിയായ സജിയുടെ ഇടപെടൽ ഫലപ്രദമായി. ജൈവ പച്ചക്കറി കൃഷിയിലും ജീവകാരുണ്യ പ്രവർത്തനത്തിലും സജിയുടെ നേതൃത്വത്തിൽ നടന്ന വേറിട്ട പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാരിന്റെ പുരസ്കാരങ്ങൾ നേടാൻ പോന്നവയായിരുന്നു. ശബരിമല തീർഥാടകർക്കായി ചെങ്ങന്നൂരിൽ കരുണ പെയിൻ ആൻഡ‌് പാലിയേറ്റീവ‌് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പ് മണ്ഡലകാലം മുഴുവൻ തുടർന്നു. ശബരിമല തീർഥാടകർക്ക് വിരിവയ്ക്കാൻ ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിനു സമീപം ഇടത്താവളം നിർമിക്കാൻ സർക്കാരും ദേവസ്വം ബോർഡും തയ്യാറായത് എംഎൽഎയ്ക്കൊപ്പം സജി ചെറിയാൻ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ്. ഇവയെല്ലാം സമൂഹത്തിന്റെ സമസ്തമേഖലയിലുള്ളവർക്കും മതിപ്പുളവാക്കാൻ സഹായകമായി. ചെങ്ങന്നുരിന്റെ വികസന തുടർച്ചയ‌്ക്ക‌് ജനം ഇരു കൈയും നീട്ടി സജി ചെറിയാനെ സ്വീകരിച്ചു. Read on deshabhimani.com

Related News