‘കേരള..കേരള ഡോണ്ട‌് വറി കേരള’ അതിജീവിക്കുന്ന കേരളത്തിന്‌ ഐക്യദാർഢ്യവുമായി എ ആർ റഹ്‌മാൻ‐ Videoസൻഫ്രാൻസിസ‌്കോ പ്രളയക്കെടുതിയെ അതിജീവിക്കുന്ന കേരളത്തിന്റെ ഐക്യദാർഡ്യവുമായി വിഖ്യാത സംഗീതജ്ഞൻ എ ആർ റഹ‌്മാൻ. സൻഫ്രാൻസിസ‌്കോയിൽ സംഗീതിപരിപാടി അവതരിപ്പിക്കവേ റഹ‌്മാൻ കേരളത്തിനുവേണ്ടി പാടി. തന്റെ പ്രശസ‌്തമായ ‘മുസ‌്തഫാ മുസ‌്തഫാ’ എന്ന ഗാനത്തിന്റെ വരികളാണ‌് കേരളത്തിനുവേണ്ടി അദ്ദേഹം മാറ്റിപ്പാടിയത‌്.  ‘കേരള കേരള ഡോണ്ട‌് വറി കേരള’ എന്ന‌് റഹ‌്മാൻ പാടിയപ്പോൾ സദസ്സ‌് കരഘോഷത്തോടെ സ്വീകരിച്ചു. ഗാനത്തിന്റെ ദൃശ്യം ആരാധകർ സോഷ്യൽ മീഡിയയിൽ പോസ‌്റ്റ‌്ചെയ‌്തത‌് വൈറലായി. കഴിഞ്ഞ 17ന‌് കേരളം പ്രളയത്തിൽ മുങ്ങിനിൽക്കുമ്പോൾ റ‌ഹ‌്മാൻ കേരളത്തിനുവേണ്ടി ട്വീറ്റ‌് ചെയ‌്തിരുന്നു. ‘കേരളം ഞങ്ങളുടെ പ്രാർഥനയിലുണ്ട‌്. ഇതും കടന്നുപോകും. ശക്തരായിരിക്കൂ’ എന്നായിരുന്നു ട്വീറ്റ‌്. Read on deshabhimani.com

Related News