മാഹാരാഷ്‌ട്രയിലെ മഹത്തായ കർഷക പ്രക്ഷോഭത്തിന്‌ അഭിവാദ്യമർപ്പിച്ച്‌ ലോക തൊഴിലാളി ഫെഡറേഷൻഏതൻസ്‌ > മഹാരാഷ്‌ട്രയിൽ അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കർഷകരുടെ ലോങ്‌ മാർച്ചിനെ അഭിനന്ദിച്ച്‌ ലോക തൊഴിലാളി ഫെഡറേഷൻ (വേൾഡ്‌ ഫെഡറേഷൻ ഓഫ്‌ ട്രേഡ്‌ യൂണിയൻസ്‌). അഞ്ചു ഭൂഖണ്ഡങ്ങളിലായി 9.ട കോടി അംഗങ്ങളുള്ള സംഘടനയാണ്‌ ലോക തൊഴിലാളി ഫെഡറേഷൻ. ന്യായമായ ആവശ്യങ്ങൾക്കായി സമരത്തിൽ അണിനിരന്ന പതിനായിരക്കണക്കിന്‌ കർഷകരെ അഭിനന്ദിക്കുന്നതായി ലോക തൊഴിലാളി ഫെഡറേഷൻ പ്രസ്‌താവനയിൽ പറഞ്ഞു. പ്രക്ഷോഭത്തെത്തുടർന്ന്‌ അംഗീകരിച്ച വ്യവസ്ഥകൾ സർക്കാർ ഉടൻ നടപ്പിലാക്കണമെന്നും ഫെഡറേഷൻ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. ലോകം കണ്ട വലിയ പ്രക്ഷോഭങ്ങളുടെ നിരയിലാണ്‌ ഈ പ്രക്ഷോഭം ഇടം പിടിക്കുന്നതെന്നും ലോക തൊഴിലാളി ഫെഡറേഷൻ പ്രസ്താവനയിൽ പറഞ്ഞു.          Read on deshabhimani.com

Related News