കാലാവസ്ഥാ വ്യതിയാനം കടൽ ചുട്ടുപൊള്ളുന്നുബീജിങ് > കടലിലെ താപനില ക്രമാതീതമായി ഉയരുന്നതായി ചൈനീസ് അക്കാദമി ഓഫ് സയൻസസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അറ്റ്‌മോസ്ഫിയറിക് ഫിസിക്‌സിന്റെ റിപ്പോർട്ട്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനിലയാണ് 2017ൽ രേഖപ്പെടുത്തിയത്. കടലിലെ ഉയർന്ന താപനില കാലാവസ്ഥാ വ്യതിയാനത്തിനും ആവാസ വ്യവസ്ഥയുടെ തകർച്ചയ്ക്കും കാരണമാകും. കരയിലെ അതികഠിനമായ ചൂടിനും തണുപ്പിനും ചുഴലിക്കാറ്റിനും താപനിലയിലെ അനിയന്ത്രിതമായ ഉയർച്ച വഴിവയ്ക്കുന്നു. ഉഷ്ണത്തെ അതിജീവിക്കാൻ കഴിയാത്ത കടൽജീവികൾക്കും പവിഴപ്പുറ്റുകൾക്കും ഉയർന്ന താപനില ഭീഷണിയാണ്. കരയിലെ ഉയർന്ന താപനില സർവകാല റെക്കോഡിലാണെന്ന അമേരിക്കൻ ശാസ്ത്രജ്ഞരുടെ പ്രസ്താവനയ്ക്കു പിന്നാലെയാണ് ചൈനയുടെ റിപ്പോർട്ട്. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുള്ള ആഗോളതാപനം തടയാൻ ശക്തമായ നടപടിക്ക്  ആഗോളതലത്തിൽ ആവശ്യമുയരുമ്പോൾ ലോകത്ത് ഏറ്റവുമധികം മലിനീകരണം സൃഷ്ടിക്കുന്ന രാജ്യമായ അമേരിക്ക പാരീസ് ഉടമ്പടിയിൽനിന്ന് പിന്മാറിയത് വൻ തിരിച്ചടിയായി.   Read on deshabhimani.com

Related News