അമേരിക്കയില്‍ വന്‍ സാമ്പത്തിക പ്രതിസന്ധി; ആഴ്‌‌‌‌ച്ചകള്‍ക്കുള്ളില്‍ പതിനായിരങ്ങള്‍ക്ക് ജോലിപോകും, സര്‍ക്കാരിന്റെ പ്രവര്‍ത്തനം നിലച്ചേക്കുംവാഷിംഗ്‌ടണ്‍ > അമേരിക്കയില്‍ വന്‍ സാമ്പത്തിക പ്രതിസന്ധി. അടിയന്തര ആവശ്യങ്ങള്‍ക്കുള്ള ധനബില്‍ പാസാക്കാന്‍ സാധിക്കാതിരുന്നതിനാലാണ് അമേരിക്ക സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് കൂപ്പുക്കുത്തുന്നത്. ട്രംപ് ഭരണകൂടത്തിന് ധനബില്‍ പാസാക്കന്‍ കഴിയാത്തതിനാല്‍ ട്രഷറിയുള്‍പ്പെടെ പൂട്ടി. ഡെമോക്രാറ്റുകളും റിപ്പബ്ലിക്കുകളും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് സെനറ്റില്‍  ബില്‍ പസാകാതിരുന്നത്. ബില്‍ പാസാക്കാന്‍ 60 വോട്ടുകളാണ് റിപ്പബ്ലിക് അംഗങ്ങള്‍ക്കു വേണ്ടിയിരുന്നത്. എന്നാല്‍ 50 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. അതേസമയം അഞ്ച് ഡമോക്രാറ്റ് സെനറ്റര്‍മാര്‍ ബില്ലിനെ പിന്തുണച്ചപ്പോള്‍ നാലു റിപ്പബ്ലിക് അംഗങ്ങള്‍ എതിര്‍ത്തു വോട്ടു ചെയ്‌‌‌‌തു. അഞ്ചുവര്‍ഷത്തിനിടെ രണ്ടാം തവണയാണ് അമേരിക്കയില്‍ സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് നീങ്ങുന്നത്. 2013ല്‍ ഒബാമ സര്‍ക്കാരിന്റെ കാലത്താണ് അമേരിക്ക ഇതിനു മുമ്പ് സമാനമായ പ്രതിസന്ധി നേരിട്ടത്. അന്ന് പതിനാറ് ദിവസത്തോളം സര്‍ക്കാരിന്റെ പ്രവര്‍ത്തനം നിലച്ചു. 1981 മുതല്‍ ഇതുവരെ 12 സാമ്പത്തിക അടിയന്തരാവസ്ഥയ്‌‌‌‌‌‌‌ക്കാണു യുഎസ് സാക്ഷ്യം വഹിച്ചിട്ടുള്ളത്. ട്രംപ് പ്രസിഡന്റായി അധികാരമേറ്റ് ഒരു വര്‍ഷം തികയുമ്പോഴാണ് സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് രാജ്യമെത്തുന്നത്. സാമ്പത്തിക അടിയന്തരാവസ്ഥയെ തുടര്‍ന്ന് പതിനായിരങ്ങള്‍ക്ക് ജോലി നഷ്ടമാകും. ബറാക് ഒബാമ സര്‍ക്കാരിന്റെ കാലത്തുണ്ടായ അടിയന്തരാവസ്ഥയില്‍ എട്ടരലക്ഷം പേര്‍ക്കു തൊഴില്‍ നഷ്‌ടമായിരുന്നു.   Read on deshabhimani.com

Related News