പാസ‌്‌‌വേ‌ഡ‌് മാറ്റിയില്ലെങ്കിൽ പണികിട്ടുമെന്ന‌് ട്വിറ്റർവാഷിങ‌്ടൺ >  മുപ്പത്തിമൂന്നു കോടിയലധികം വരുന്ന ഉപയോക്താക്കളോട‌് പാസ‌്‌വേഡ‌് മാറ്റണമെന്ന‌് ആവശ്യപ്പെട്ട‌് സാമൂഹ്യ മാധ്യമമായ ട്വിറ്റർ. ട്വിറ്ററിന്റെ ഇന്റേണൽ ലോഗിൽ സോഫ്റ്റ്‌വെയർ പിഴവു കണ്ടെത്തിയതിനാലാണ‌് പാസ‌്‌‌വേഡ‌് മാറ്റാൻ  ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ‌് വിശദീകരണം . പാസ്‌വേഡുകൾ പുറത്തായിട്ടില്ലെന്നും മുൻകരുതലിന്റെ ഭാഗമായാണ‌് സന്ദേശമെന്നും കണ്ടെത്തിയ തകരാർ പരിഹരിച്ചെന്നും  ട്വിറ്റർ സന്ദേശത്തിൽ പറയുന്നു. എത്ര പേരുടെ  പാസ്‌വേഡുകളാണു തകർത്തിരിക്കുന്നത‌് എന്ന കൃത്യമായ വിവരം പുറത്തുവന്നിട്ടില്ല. ഇത‌് മാസങ്ങളെടുത്തു മാത്രമേ കണ്ടെത്താൻ കഴിയുകയുള്ളൂവെന്നാണ‌് വിശദീകരണം.  ട്വിറ്ററിന്റെ ‘ഹാഷിങ്’ ഫീഡിലാണു പിഴവു കണ്ടെത്തിയത്. ഒരാൾ നൽകുന്ന പാസ്‍വേഡിനെ നമ്പരുകളും അക്ഷരങ്ങളുമാക്കി മാറ്റി സൂക്ഷിക്കുന്ന സംവിധാനമാണ‌് ഇത‌്.  സംഭവിച്ച പിഴവിൽ ട്വിറ്റർ ഉപയോക്താക്കളോട‌് കുറിപ്പിലൂടെ മാപ്പ‌് ചോദിച്ചു. Read on deshabhimani.com

Related News