ട്വിറ്റർ കൊലയാളി അറസ‌്റ്റിൽ  ടോക്യോ ട്വിറ്റർ കൊലപാതകങ്ങൾ നടത്തി ജപ്പാനെ ആശങ്കയിലാക്കിയ കൊലയാളിയെ ഒടുവിൽ പിടികൂടി. തകാഹിറോ ഷിറൈഷി എന്ന 27കാരനെയാണ‌് സാമയിലെ ഫ‌്ളാറ്റിൽ വച്ച‌് പൊലീസ‌് പിടികൂടിയത‌്. കഴിഞ്ഞ എട്ടു മാസത്തിനിടെ ഒമ്പതുപേരെയാണ‌് തകാഹിറോ വെട്ടിനുറുക്കിയത‌്. ട്വിറ്ററിലൂടെയാണ‌് ഇയാൾ ഇരകളെ കണ്ടെത്തിയിരുന്നത‌്. ആളുകളെ പരിചയപ്പെട്ടശേഷം താമസസ്ഥലത്തേക്ക‌് വിളിച്ചുവരുത്തി വെട്ടിനുറുക്കുകയും മൃതദേഹാവശിഷ്ടങ്ങൾ കൂളറിൽ സൂക്ഷിക്കുകയുമായിരുന്നു. ആത്മഹത്യാ പ്രവണത കാട്ടുന്നവരെയാണ‌് ഏറെയും ഇയാൾ കൊന്നത‌്. എട്ട‌് സ‌്ത്രീകളടക്കം ഒമ്പതുപേരെയാണ‌് കൊന്നത‌്. സ‌്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ‌്തശേഷമായിരുന്നു കൊലപാതകം. Read on deshabhimani.com

Related News