കുട്ടികളെ പുറത്തെത്തിച്ചത‌് ഉറക്കിക്കിടത്തിബാങ്കോക‌് > രണ്ടാഴ‌്ചയിലധികം തായ‌്‌ലൻഡിലെ ഗുഹയിൽ കുടുങ്ങിയ കുട്ടികളെ  പുറത്തേക്ക‌് കൊണ്ടുവന്നത‌് ഉറക്കിക്കിടത്തി. പുറത്തേക്ക‌് കൊണ്ടുവരുമ്പോൾ കുട്ടികൾ ഉറങ്ങുകയായിരുന്നുവെന്ന‌് തായ‌്‌ലൻഡ‌് പ്രധാനമന്ത്രി പറഞ്ഞു. കുട്ടികളെ പുറത്തെത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ തായി നേവി സീൽ പുറത്തുവിട്ടു. ഈ ദൃശ്യങ്ങളിൽ ഉറങ്ങിയ കുട്ടികളെ സ‌്ട്രച്ചറുകളിലേന്തി രക്ഷാപ്രവർത്തകർ നീങ്ങുന്നത‌് വ്യക്തമായി കാണാം. രക്ഷാപ്രവർത്തനം നടക്കുമ്പോൾ ഗുഹയിലെ ജലനിരപ്പ‌് ഉയർന്നതിനാൽ ഒട്ടേറെ വെല്ലുവിളികൾ ഉണ്ടായിരുന്നുവെന്ന‌് രക്ഷാസംഘത്തിന്റെ തലവൻ പറഞ്ഞു. നാലു കിലോമീറ്റർ ദൂരത്തിനിടയിൽ ഡോക്ടർമാരെ പലയിടങ്ങളിലായി ഒരുക്കിനിർത്തി. ചില കുട്ടികൾ അബോധാവസ്ഥയിലായിരുന്നു. ചിലരുടെ കൈകൾ വിറയ‌്ക്കുന്നുണ്ടായിരുന്നു. കുട്ടികൾ പേടിക്കാതിരിക്കാനാണ‌് ഇവരെ ഉറക്കിക്കിടത്തിയതെന്നും രക്ഷാസംഘത്തിലുണ്ടായിരുന്നവർ പറഞ്ഞു. കുട്ടികൾ  ഒരാഴ‌്ചകൂടി ആശുപത്രിയിൽ തുടരണമെന്നും ശേഷം ഒരുമാസം പൂർണവിശ്രമം ആവശ്യമാണെന്നും ആരോഗ്യസംഘം പറഞ്ഞു. അതേസമയം, ലോകത്തെ മുഴുവൻ അത്ഭുതപ്പെടുത്തിയ രക്ഷാപ്രവർത്തനം നടന്ന ഗുഹ ഒരു മ്യൂസിയമാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട‌്. രക്ഷാസംഘത്തിന്റെ തലവനും മ്യൂസിയം എന്ന നിർദേശം മുന്നോട്ടുവച്ചിട്ടുണ്ട‌്. Read on deshabhimani.com

Related News