രക്ഷാപ്രവര്‍ത്തനം വിജയം കാണുന്നു; ഗുഹയില്‍ നിന്നും നാല് കുട്ടികളെ രക്ഷപ്പെടുത്തി  ബാങ്കോക്ക് > തായ്‌ലണ്ടില്‍ ഗുഹക്കുള്ളില്‍ കുടുങ്ങിയ നാല്‌ കുട്ടികളെ രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ന്യൂസ് ഏജന്‍സിയായ റോയിട്ടേഴ്‌സാണ് വാര്‍ത്ത പുറത്തുവിട്ടത്. കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റിയതായും വിവരങ്ങള്‍  പുറത്തുവന്നു. കുട്ടികളെ രക്ഷപ്പെടുത്താനുള്ള അടിയന്തിര രക്ഷാപ്രവര്‍ത്തനത്തിന് തുടക്കമായിരുന്നു. വിദേശത്തുനിന്നുള്ള 13 മുങ്ങല്‍വിദഗ്ധരും തായ് നാവികസേനയിലെ അഞ്ച് മുങ്ങല്‍ വിദഗ്ധരുമടക്കമുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടിരിക്കുന്നത്. മഴ കുറഞ്ഞതോടെ ഗുഹയ്ക്കുള്ളിലെ ജലനിരപ്പ് കഴിഞ്ഞ ദിവസം താഴ്ന്നിരുന്നു.ഇതോടെ ഗുഹയില്‍ നിന്നുപുറത്തേക്കുള്ള വഴിയില്‍ പലയിടത്തും കുട്ടികള്‍ക്കു നടന്നെത്താനുമാവും..രക്ഷപ്പെടുത്തുന്ന കുട്ടികള്‍ക്ക് മതിയായ ചികിത്സ ലഭ്യമാക്കാന്‍ ചിയാങ് റായ് പ്രചാനുക്രോ ആശുപത്രിയില്‍ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്‌. മുഴുവന്‍ പേരെയും ഈ രീതിയില്‍ 2 മുതല്‍ 4 ദിവസത്തിനുള്ളില്‍ പുറത്തെത്തിക്കാനാകുമെന്നുമാണ് രക്ഷാപ്രവര്‍ത്തകരുടെ പ്രതീക്ഷ. ഓരോ കുട്ടിയുടെയും മുന്നിലും പിന്നിലുമായി ഡൈവര്‍മാരെ സജ്ജമാക്കിയായിരിക്കും കുട്ടികളെ പുറത്തെത്തിക്കുക. കഴിഞ്ഞ ജൂണ്‍ 23നാണ് അണ്ടര്‍ 16 ഫുട്ബോള്‍ ടീം അംഗങ്ങളായ 12 കുട്ടികളും അവരുടെ പരിശീലകനും പരിശീലനം കഴിഞ്ഞുള്ള യാത്രയ്ക്കിടെ കനത്തമഴയില്‍നിന്ന് രക്ഷപ്പെടാന്‍ ഗുഹയ്ക്കുള്ളില്‍ കയറിയത്. എന്നാല്‍ മഴയെ തുടര്‍ന്ന് ചെളിയും മറ്റും അടിഞ്ഞ് ഗുഹാമുഖം അടയുകയും കുട്ടികളും പരിശീലകനും ഗുഹയ്ക്കുള്ളില്‍ കുടുങ്ങിപ്പോവുകയായിരുന്നു. Ambulance going up. Fourth I’ve seen in this short amount of time. pic.twitter.com/ADl47EHYCg — Helier Cheung (@HelierCheung) July 8, 2018 ഗുഹയ്ക്കുപുറത്തുനിന്നു കുട്ടികളിരിക്കുന്ന സ്ഥലത്തേക്കെത്താന്‍ ആറു മണിക്കൂര്‍ വേണം. ഒരു കുട്ടിയെ പുറത്തെത്തിക്കാന്‍ വേണ്ട ചുരുങ്ങിയ സമയം 11 മണിക്കൂര്‍. ഇരുട്ട് നിറഞ്ഞ വഴികളിലൂടെ നീന്തലറിയാത്ത കുട്ടികളെയും കൊണ്ട് 4 കിലോമീറ്റര്‍ ദൂരം മോശം കാലാവസ്ഥയില്‍ സഞ്ചരിക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് രക്ഷാപ്രവര്‍ത്തകര്‍ ഏറ്റെടുത്തിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിന്റെ പുരോഗതി നേരിട്ട് വിലയിരുത്താന്‍ തായിലന്റ് പ്രധാനമന്ത്രി പ്രയുത് ചന്‍ ഓച്ച നാളെ തവാം ലുവാങ്ങിലെത്തും.   A second ambulance has just come out pic.twitter.com/RE25TVNWMs — Helier Cheung (@HelierCheung) July 8, 2018 Read on deshabhimani.com

Related News