അഫ‌്ഗാനിൽ താലിബാൻ ആക്രമണം: 37 പേർ മരിച്ചുകാബൂൾ അഫ‌്ഗാനിസ്ഥാനിലെ വടക്കൻ പ്രവിശ്യയിൽ രണ്ടിടങ്ങളിലായി താലിബാൻ നടത്തിയ ആക്രമണങ്ങളിൽ 13 സുരക്ഷാഭടന്മാരടക്കം 37 പേർ കൊല്ലപ്പെട്ടു. താലിബാൻ നടത്തിയ ആക്രമണത്തിൽ 13 സുരക്ഷാഭടന്മാരടക്കം 37 പേർ കൊല്ലപ്പെട്ടു. തിങ്കളാഴ‌്ച രാവിലെയായിരുന്നു രണ്ടിടങ്ങളിലും താലിബാൻ ആക്രമണം. കുണ്ടൂസ‌് പ്രവിശ്യയിൽ ദസ‌്തി ആർക്കിലാണ‌് ആദ്യ ആക്രമണം. ചെക്ക‌്പോസ്റ്റിൽ നിലയുറപ്പിച്ച സുരക്ഷാഭടന്മാർക്കുനേരെ താലിബാൻ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. തുടർന്നുള്ള ഏറ്റുമുട്ടലിലാണ‌് 13 സൈനികർ കൊല്ലപ്പെട്ടത‌്. 15 പേർക്ക‌് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ‌്ച രാത്രിയും ഏറ്റുമുട്ടൽ തുടരുകയാണ‌്. ഒരേസമയം വിവിധ ദിശകളിൽനിന്നായിരുന്നു ആക്രമണമെന്ന‌് പ്രവിശ്യാ കൗൺസിൽ തലവൻ മുഹമ്മദ‌് യൂസഫ‌് അയ്യൂബി പറഞ്ഞു. അതേസമയം, ഏറ്റുമുട്ടലിൽ ഏഴ‌് താലിബാൻകാർ കൊല്ലപ്പെട്ടെന്നും മൂന്നുപേർക്ക‌് പരിക്കേറ്റതായും പൊലീസ‌് മേധാവി ജനറൽ ഫഖിർ മുഹമ്മദ‌് ജവ‌്‌സാഞ്ചി പറഞ്ഞു. ഇവിടങ്ങളിലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്തു. സമാൻഗൻ പ്രവിശ്യയിലെ ദറാസഫ‌് ജില്ലയിൽ താലിബാൻ നടത്തിയ രണ്ടാമത്തെ ആക്രമണത്തിൽ 14 പൊലീസുകാർ കൊല്ലപ്പെട്ടു. ആറ‌ുപേർക്ക‌് അതീവ ഗുരുതരമായി പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും താലിബാൻ തീവ്രവാദികളാണ‌് സംഭവത്തിനു പിന്നിലെന്ന‌് പ്രവിശ്യാ വക്താവ‌് സിദ്ദീഖ‌് അസീസി പറഞ്ഞു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന‌് താലിബാൻകാർ കൊല്ലപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട‌്. അതിനിടെ, കാബൂളിലുണ്ടായ ചാവേർ ബോംബാക്രമണത്തിൽ ഏഴുപേർ മരിച്ചു. 24 പേർക്ക‌് പരിക്കേറ്റു. തിങ്കളാഴ‌്ച പകൽ കാബൂളിലായിരുന്നു സംഭവം. സ‌്ഫോടനത്തിൽ സമീപത്തെ കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായി. ബൈക്കിൽ എത്തിയ ചാവേറാണ‌് നഗരമധ്യത്തിൽ പൊട്ടിത്തെറിച്ചത‌്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി ഐഎസ‌് ട്വിറ്റ‌് ചെയ‌്തു. നിരന്തര ആക്രമണങ്ങളെത്തുടർന്ന‌് കാബൂൾ നഗരത്തിൽ സുരക്ഷ കർശനമാക്കിയതായി അധികൃതർ പറഞ്ഞു. Read on deshabhimani.com

Related News