അഴിമതിക്കുറ്റം നിഷേധിച്ച് സാംസങ് ഇളമുറക്കാരന്‍സോള്‍ > ദക്ഷിണകൊറിയന്‍ മുന്‍ പ്രസിഡന്റിന് കൈക്കൂലി നല്‍കിയ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന സാംസങ് കമ്പനി അനന്തരാവകാശി ജെയ് ലീ കുറ്റം നിഷേധിച്ചു. മുന്‍ പ്രസിഡന്റ് പക് യുന്‍ ഹേക്ക് കൈക്കൂലി നല്‍കിയ കേസില്‍ ആഗസ്തിലാണ് ലീ ശിക്ഷിക്കപ്പെട്ടത്. സാംസങ് ഇലക്ട്രോണിക്സ് കമ്പനിയില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ പ്രസിഡന്റിനെ സ്വാധീനിക്കുകയായിരുന്നു. കേസ് വിചാരണ അവസാനഘട്ടത്തോടടുക്കുമ്പോഴാണ് ലീ കുറ്റം നിഷേധിച്ചത്. സാംസങ്ങിന്റെ അനന്തരാവകാശിയെന്ന നിലയില്‍ ലീ കുന്‍ ഹേ ചെയര്‍മാനാകണമെന്നാണ് തന്റെ അഭിപ്രായമെന്നും ജയ് ലീ കോടതിയില്‍ പറഞ്ഞു. അതേസമയം, കേസില്‍ ലീക്ക് 12 വര്‍ഷം തടവ് നല്‍കണമെന്ന് ദക്ഷിണകൊറിയന്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ സോളിലെ ഹൈക്കോടതഅിയില്‍ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News