ഇന്ത്യക്കും ചൈനയ‌്ക്കും ഇനി സഹായമില്ലെന്ന‌് ട്രംപ‌്ഷിക്കാഗോ ഇന്ത്യക്കും ചൈനയ‌്ക്കും സഹായം നൽകുന്നത‌് നിർത്തുകയാണെന്ന‌് അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപ‌്. ഷിക്കാഗോയിൽ ഫണ്ട‌് സ്വരൂപണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ട്രംപ‌്.ഇന്ത്യയും ചൈനയുംപോലെ സാമ്പത്തികമായി വളരുന്ന രാഷ്ട്രങ്ങൾക്ക‌് സബ‌്സിഡികൾ നൽകുന്നത‌് അമേരിക്ക നിർത്തുകയാണ‌്. അവ വികസ്വര രാഷ്ട്രങ്ങളാണ‌്. ആരേക്കാൾ വേഗത്തിലും വളർച്ച കൈവരിക്കുന്നവർ. അവർക്ക‌് ഇനി അമേരിക്ക സഹായം നൽകേണ്ടതില്ല. അവർതന്നെ പറയുന്നത‌് അവർ വേഗത്തിൽ വളരുന്നുണ്ടെന്നാണ‌്. വികസ്വരരാഷ്ട്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ‌് ഇന്ത്യക്കും ചൈനയ‌്ക്കും അമേരിക്ക സഹായം നൽകുന്നത‌്. അത‌് ഇനി വേണ്ട. ഇപ്പോൾ നമുക്ക‌് ആശങ്കയുണ്ട‌്. അവർ വളരെ വളർന്നുകഴിഞ്ഞിരിക്കുന്നു. അമേരിക്കയ‌്ക്ക‌്  ആരേക്കാളും വേഗത്തിൽ വളർച്ച കൈവരിക്കേണ്ടതുണ്ടെന്നും ട്രംപ‌് പറഞ്ഞു. ലോകവ്യാപാര സംഘടന ഒരു ഗുണവും ഇല്ലാത്ത ഏർപ്പാടാണെന്നും ട്രംപ‌് പറഞ്ഞു. ചൈനയാണ‌് ഏറ്റവും വലിയ ആഗോള സാമ്പത്തികശക്തിയായി മാറിക്കൊണ്ടിരിക്കുന്നത‌് എന്നാണ‌് ലോകവ്യാപാര സംഘടന പറയുന്നതെന്നും ട്രംപ‌് കുറ്റപ്പെടുത്തി. Read on deshabhimani.com

Related News