ഭാര്യയെ കൊന്ന കേസിൽ ജയിലിലായ ഇന്ത്യക്കാരനെ ബ്രിട്ടൻ നാടുകടത്തുന്നുലണ്ടൻ ഭാര്യയെ കൊന്ന കേസിൽ ബ്രിട്ടനിലെ ജയിലിൽ കഴിയുന്ന ഇന്ത്യക്കാരനെ നാടുകടത്തും. ഹർപ്രീത‌് ഓലാഖിനെയാണ‌് ബ്രിട്ടൻ ഇന്ത്യയിലേക്ക‌് നാടുകടത്തുന്നത‌്. എട്ടുവർഷംമുമ്പാണ‌് ഇയാൾ ബ്രിട്ടീഷ‌് ജയിലിലായത‌്. ശേഷിക്കുന്ന ശിക്ഷാകാലയളവ‌് ഹർപ്രീത‌് പഞ്ചാബിലെ ജയിലിൽ അനുഭവിച്ചാൽ മതി. 2010ൽ 28 വർഷത്തേക്കാണ‌് ഇയാളെ ബ്രിട്ടീഷ‌് കോടതി ശിക്ഷിച്ചത‌്. വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യ ഗീത ഓലാഖിനെയാണ‌് ഹർപ്രീത‌് കൊന്നത‌്. ഗ്രീൻഫോർഡിലെ വീട്ടിൽ 2009 നവംബറിലായിരുന്നു സംഭവം. ബ്രിട്ടീഷ‌് പൊലീസ‌് ഇയാളെ ഡൽഹിയിൽ എത്തിക്കും. ഇവിടെനിന്ന‌് അമൃത‌്സർ ജയിലിലേക്ക‌് കൊണ്ടുപോകും. Read on deshabhimani.com

Related News