വ്യോമാഭ്യാസത്തിനിടെ വിമാനം കടലില്‍ വീണ് പൈലറ്റ് മരിച്ചുറോം > ഇറ്റലിയില്‍ സൈനികാഭ്യാസത്തിനിടെ വ്യോമസേനാ വിമാനം തകര്‍ന്ന് കടലില്‍ വീണ് പൈലറ്റ് മരിച്ചു. സൈനികാഭ്യാസം അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് അപകടം. ആയിരങ്ങള്‍ വ്യോമാഭ്യാസം വീക്ഷിക്കാനെത്തിയിരുന്നു. ടെറസീന ടൌണില്‍ യൂറോ ഫൈറ്റര്‍ ജെറ്റാണ് അപകടത്തില്‍പെട്ടത്. ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും പൈലറ്റിനെ രക്ഷിക്കാനായില്ല. Read on deshabhimani.com

Related News