അംഗപരിമിതർക്ക്‌ പുതിയ ഇമോജിയുമായി ആപ്പിൾന്യൂയോർക്ക് > ഐ ഫോൺ നിർമാതാക്കളായ ആപ്പിൾ അംഗപരിമിതരായ ഉപയോക്താക്കളെ ലക്ഷ്യമിട്ട് പുതിയ ഇമോജികളുമായി രംഗത്ത്. 13 ഇമോജികൾക്കുവേണ്ടിയുള്ള നിർദേശമാണ് ഇമോജി നിർമാതാക്കളായ യൂണികോഡ് കൺസോർഷ്യത്തിന് ആപ്പിൾ കൈമാറിയത്. ഹിയറിങ് എയ്ഡ് ധരിച്ച ചെവി, വീൽചെയറിലിരിക്കുന്നയാൾ, കൃത്രിമ കൈ, വടിയുമായി നടക്കുന്ന ഒരാൾ... തുടങ്ങിയ ഇമോജികളാണ് നിർദേശിച്ചത്. അന്ധർ‐ കാഴ്ചക്കുറവുള്ളവർ, ബധിരർ‐ കേൾവിക്കുറവുള്ളവർ, ചലനശേഷിയില്ലാത്തവർ, മറ്റ് വൈകല്യങ്ങളുള്ളവർ എന്നിങ്ങനെ ഉപയോക്താക്കളെ നാല് വിഭാഗങ്ങളായി തിരിച്ചശേഷമാണിത്. യൂണികോഡ് അംഗീകരിച്ചാൽ അടുത്തവർഷംമുതൽ ഫോണിൽ ലഭ്യമായേക്കും. Read on deshabhimani.com

Related News