മുൻ സഹായിയുടെ വെളിപ്പെടുത്തൽ: ട്രംപ‌് ഉടൻ ഇംപീച്ച‌്മെന്റ‌് നേരിടേണ്ടിവരുമെന്ന‌്വാഷിങ‌്ടൺ > അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപിനെതിരായ ഇംപീച്ച‌്മെന്റ‌് നീക്കം സജീവമായതായും ട്രംപ‌് ഏതാനും മാസങ്ങൾക്കകം ഇംപീച്ച‌്മെന്റ‌ിന‌് വിധേയനാകാനുള്ള സാധ്യത വർധിച്ചതായും ട്രംപിന്റെ മുൻ തെരഞ്ഞെടുപ്പ‌ുസഹായി മൈക്കൽ കപ്യൂട്ടോ പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ‌് തെരഞ്ഞെടുപ്പിൽ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന‌് ട്രംപിന്റെ മുൻ അഭിഭാഷകൻ മൈക്കൽ കോഹൻ കുറ്റസമ്മതമൊഴി നൽകിയതിനുപിന്നാലെയാണ‌് കപ്യൂട്ടോയുടെ പ്രസ‌്താവന. ഇതോടെ ട്രംപ‌് ഏതാനും മാസങ്ങൾക്കകം ഇംപീച്ച‌്മെന്റ‌് നേരിടേണ്ടിവരുമെന്ന അഭ്യൂഹവും ശക്തമായി. അതേസമയം, തന്നെ ഇംപീച്ച‌് ചെയ‌്താൽ രാജ്യം ഗുരുതര സാമ്പത്തികപ്രതിസന്ധി നേരിടേണ്ടിവരുമെന്നും വാണിജ്യത്തകർച്ച ഉണ്ടാകുമെന്നും ട്രംപ‌് പ്രതികരിച്ചു. നവംബർ ആറിന്റെ തെരഞ്ഞെടുപ്പിൽ സെനറ്റിലും പ്രതിനിധിസഭയിലും ഡെമോക്രാറ്റുകളും വിജയം നേടിയാൽ ട്രംപിനെ ഇംപീച്ച‌്മെന്റ‌് ചെയ്യുമെന്നാണ‌് മൈക്കൽ കപ്യൂട്ടോ നൽകുന്ന സൂചന. ലൈംഗികാരോപണങ്ങളുമായി രംഗത്തെത്തിയ സ‌്ത്രീകൾക്ക‌് പണം നൽകി ഒത്തുതീർത്തതിനുപുറമെ സാമ്പത്തികവഞ്ചന, നികുതിവെട്ടിപ്പ‌്, തെരഞ്ഞെടുപ്പിലെ സാമ്പത്തികക്രമക്കേട‌്, ബാങ്കുകളിൽ വ്യാജരേഖ നൽകൽ തുടങ്ങി എട്ട‌് കേസുകളിലെ കുറ്റങ്ങളിലാണ‌് മൈക്കൽ കോഹൻ കുറ്റസമ്മതമൊഴി നൽകിയത‌്. ഈ സാഹചര്യത്തിൽ ട്രംപിനെ ഇംപീച്ച‌് ചെയ്യാൻ ഈ കാരണങ്ങൾ മതിയെന്നാണ‌് കപ്യൂട്ടോയുടെ പരാമർശം. അതിനിടെ, രണ്ട‌് സ‌്ത്രീകൾക്ക‌് പണം നൽകിയത‌് തെരഞ്ഞെടുപ്പ‌ുചട്ടങ്ങളുടെ ലംഘനമല്ലെന്ന‌് ട്രംപ‌് വ്യക്തമാക്കി. വ്യക്തിപരമായാണ‌് തുക നൽകിയതെന്നും ഇതിന‌് തെരഞ്ഞെടുപ്പ‌ുപ്രചാരണവുമായി ഒരു ബന്ധവും ഇല്ലെന്നും ഫോക‌്സ‌് ആൻഡ‌് ഫ്രണ്ട‌്സ‌് ചാനലിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. തന്നെ ഇംപീച്ച‌് ചെയ‌്താൽ അത‌് അമേരിക്കൻ സമ്പദ‌്ഘടനയെ തകർക്കും. രാജ്യത്ത‌് വാണിജ്യത്തകർച്ച ഉണ്ടാകുമെന്നും രാജ്യത്തെ എല്ലാ പൗരന്മാരും അതീവ ദരിദ്രരാകുമെന്നും ട്രംപ‌് അഭിമുഖത്തിൽ പറഞ്ഞു. അതേസമയം, ട്രംപിനെ ഇംപീച്ച‌് ചെയ്യണമെന്ന ആവശ്യവും കൂടുതൽ ശക്തമായിട്ടുണ്ട‌്. Read on deshabhimani.com

Related News