യുഎസിനെതിരെ ശീതയുദ്ധമെന്ന് സിഐഎവാഷിങ‌്ടൺ > അമേരിക്കയെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തിയാകാനുള്ള ശ്രമങ്ങളുടെ ഫലമായി ചൈന യുഎസിനെതിരെ ശീതയുദ്ധം നടത്തുകയാണെന്ന‌് ആരോപണം. അമേരിക്കൻ ചാരസംഘടന സിഐഎയുടെ ഈസ‌്റ്റ‌് ഏഷ്യ മിഷൻ സെന്റർ ഡെപ്യൂട്ടി അസിസ‌്റ്റന്റ‌് ഡയറക്ടർ മൈക്കിൾ കോളിൻസാണ‌് ചൈനയ‌്ക്കെതിരെ രംഗത്തെത്തിയത‌്. ചൈനയ‌്ക്കെതിരായ വ്യാപാരയുദ്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ സൂചനയുമായി യുഎസ‌് പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപ‌് കഴിഞ്ഞദിവസം രംഗത്തെത്തിയതിനുപിന്നാലെയാണ‌് സിഐഎ ഉദ്യോഗസ്ഥന്റെ പുതിയ പരാമർശം. യുഎസിലേക്ക‌് ഇറക്കുമതി ചെയ്യുന്ന എല്ലാ ചൈനീസ‌് ഉൽപ്പന്നങ്ങൾക്കും അധികതീരുവ ചുമത്തുമെന്ന‌് ട്രംപ‌് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. Read on deshabhimani.com

Related News