ഗൂഗിളിന‌് പിഴ; ഇയുവിനെതിരെ ട്രംപ‌്വാഷിങ‌്ടൺ > ഗൂഗിളിന‌് 500 കോടി ഡോളർ പിഴ ചുമത്തിയ യൂറോപ്യൻ യൂണിയൻ നടപടിക്കെതിരെ ആഞ്ഞടിച്ച‌് അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപ‌് രംഗത്ത‌്. അമേരിക്കയിലെ മുൻനിര കമ്പനിയായ ഗൂഗിളിനെതിരെ പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ മുതലെടുപ്പിന‌് ശ്രമിക്കുകയാണ‌്. ഇത‌് അംഗീകരിക്കാനാകില്ല. ഇത്തരം നടപടികളുമായി യൂറോപ്യൻ യൂണിയന‌് അധികകാലം മുന്നോട്ടുപോകാനാകില്ലെന്ന‌് ട്രംപ‌് ട്വിറ്ററിൽ കുറിച്ചു. ജൂലൈ 25ന‌് യൂറോപ്യൻ കമീഷൻ പ്രസിഡന്റ‌ുമായുള്ള കൂടിക്കാഴ‌്ചയ‌്ക്ക‌് തൊട്ടുമുമ്പാണ‌് ട്രംപിന്റെ പ്രതികരണമെന്നത‌് ശ്രദ്ധേയമാണ‌്. ആൻഡ്രോയ‌്ഡ‌് ഓപ്പറേറ്റിങ്‌ സിസ്റ്റം ഉപയോഗിച്ചുള്ള തെറ്റായ കച്ചവട നടപടികളുടെ പേരിലാണ‌് യൂറോപ്യൻ യൂണിയൻ ഗൂഗിളിന‌് പിഴചുമത്തിയത‌്. 90 ദിവസത്തിനകം തെറ്റ‌് തിരുത്തിയില്ലെങ്കിൽ കൂടുതൽ നടപടി നേരിടേണ്ടിവരുമെന്നും യൂറോപ്യൻ യൂണിയൻ ഗൂഗിളിനെ അറിയിച്ചിട്ടുണ്ട‌്. അതേസമയം, നടപടിക്കെതിരെ അപ്പീൽ കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ‌് ഗൂഗിൾ അധികൃതർ. Read on deshabhimani.com

Related News