അമേരിക്ക‐ദക്ഷിണകൊറിയ സംയുക്ത സൈനികാഭ്യാസം റദ്ദാക്കിവാഷിങ‌്ടൺ ദക്ഷിണകൊറിയയുമായി ആഗസ‌്തിൽ നടക്കാനിരുന്ന സംയുക്ത സൈനികാഭ്യാസത്തിൽനിന്ന‌് പിന്മാറുകയാണെന്ന‌് അമേരിക്ക വ്യക്തമാക്കി. കഴിഞ്ഞയാഴ‌്ച ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ‌് അന്നുമായി അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപ‌് സിംഗപ്പൂരിൽ നടത്തിയ കൂടിക്കാഴ‌്ചയിൽ സംയുക്ത സൈനികാഭ്യാസത്തിൽനിന്ന‌് പിന്മാറുമെന്ന‌് ട്രംപ‌് പ്രഖ്യാപിച്ചിരുന്നു. ഉത്തരകൊറിയയുമായുള്ള കൂടിക്കാഴ‌്ചയിലെടുത്ത സുപ്രധാന തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ ദക്ഷിണകൊറിയയുമായും മേഖലയിലെ മറ്റ‌് സഖ്യരാഷ്ട്രങ്ങളുമായും നടത്താൻ തീരുമാനിച്ചിരുന്ന മുഴുവൻ സംയുക്ത സൈനികാഭ്യാസങ്ങളും റദ്ദാക്കുന്നതായി വൈറ്റ‌്ഹൗസ‌് പുറത്തിറക്കിയ പ്രസ‌്താവനയിൽ വ്യക്തമാക്കി.   Read on deshabhimani.com

Related News