ഇറാനിൽ ആണവ റിയാക്ടറിനു സമീപം ഭൂകമ്പംതെഹ്റാൻ > ഇറാനിലെ ആണവ റിയാക്ടറിനു സമീപം അതിശക്തമായ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ പക്ഷേ ആർക്കും കാര്യമായ പരിക്കോ മറ്റ് അപകടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, ഭൂകമ്പം റിയാക്ടറിന്റെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ലെന്ന് പ്രോജക്ട് മാനേജർ മഹമൂദ് ജാഫ്രി അറിയിച്ചു. ആയിരം മെഗാവാട്ട് ശേഷിയുള്ള റിയാക്ടർ 2011ൽ സ്ഥാപിച്ചത് റഷ്യയാണ്. കഴിഞ്ഞവർഷം  7.3 തീവ്രതയിൽ ഇറാനിലുണ്ടായ ഭൂകമ്പത്തിൽ 620 പേരാണ് കൊല്ലപ്പെട്ടത്. Read on deshabhimani.com

Related News