ഗൂഗിളിന‌് 34000 കോടി രൂപ പിഴബ്രസൽസ‌് > പരസ്യങ്ങൾ പ്രദര്‍ശിപ്പിക്കുന്നതില്‍ വിശ്വാസവഞ്ചന നടത്തിയതായി ചൂണ്ടിക്കാട്ടി ആഗോള സെർച്ച‌് എൻജിന്‍ ഭീമനായ ഗൂഗിളിന‌് യൂറോപ്യൻ യൂണിയൻ കമീഷൻ 34000 കോടിരൂപ പിഴ ചുമത്തി. ഗൂഗിൾ സ്വന്തം പരസ്യങ്ങൾ ആൻഡ്രോ‌യ്‌ഡിലെ പ്രധാന ആപ്പുകളിൽ കാണിച്ച‌് പരസ്യവരുമാനം സ്വന്തമാക്കുന്നുവെന്നാണ്  പ്രധാന ആരോപണം.  തങ്ങൾക്കു താൽപ്പര്യമുള്ള ആപ്പുകൾ ഉപയോഗിക്കാൻ ഉപയോക്താക്കളെ നിർബന്ധിച്ചുവെന്ന കുറ്റവും ചേർത്താണ‌് ഇത്രയും ഭീമമായ തുക ചുമത്തിയത‌്. 90 ദിവസത്തിനുള്ളിൽ തെറ്റ‌് തിരുത്തിയില്ലെങ്കിൽ ഗൂഗിളിന്റെ നിത്യവരുമാനത്തിന്റെ അഞ്ച‌് ശതമാനം പിഴ ഇടാക്കുമെന്നും കമീഷൻ അറിയിച്ചു. നടപടിക്കെതിരെ അപ്പീൽ നൽകുമെന്ന് ഗൂഗിൾ വ്യക്തമാക്കി. Read on deshabhimani.com

Related News