ബ്രിട്ടനിൽ ഭൂകമ്പംലണ്ടൻ > ബ്രിട്ടനിൽ പത്തുവർഷത്തിനിടെ ഏറ്റവും ശക്തിയേറിയ ഭൂകമ്പം രേഖപ്പെടുത്തി. 4.4 ആണ് സ്വാൻസിയിൽനിന്ന് 20 കിലോമീറ്റർ അകലെ രൂപപ്പെട്ട ഭൂകമ്പത്തിന്റെ തീവ്രത. 2008ന് ശേഷം ആദ്യമായാണ് ഇത്രയും തീവ്രതയുള്ള ഭൂകമ്പം രേഖപ്പെടുത്തുന്നതെന്ന് ബ്രിട്ടീഷ് ഭൗമപഠനകേന്ദ്രങ്ങൾ അറിയിച്ചു. 2008ൽ വടക്കുകിഴക്കൻ ഇംഗ്ലണ്ടിലുണ്ടായ ഭൂകമ്പത്തിന്റെ തീവ്രത 5.2 ആയിരുന്നു. Read on deshabhimani.com

Related News