എത്യോപ്യ‐എറിത്രിയ അതിർത്തികവാടം തുറന്നുഅഡിസ‌് അബാബ യുദ്ധത്തെതുടർന്ന‌് 20 വർഷംമുമ്പ‌് അടച്ച എത്യോപ്യ‐എറിത്രിയ അതിർത്തികവാടം വീണ്ടും തുറന്നു. ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായാണ‌് അതിർത്തി വീണ്ടും തുറന്നത‌്. എത്യോപ്യക്ക‌് അസബ‌് തുറമുഖത്തേക്ക‌് വഴിതുറക്കുന്നതാണ‌ിത‌്. എത്യോപ്യൻ പട്ടണമായ സലാംബെസ്സയുടെ സമീപത്തുള്ള മറ്റൊരു അതിർത്തിപോസ്റ്റും തുറക്കാൻ തീരുമാനമായിട്ടുണ്ട‌്. കഴിഞ്ഞ ജൂലൈയിൽ എത്യോപ്യൻ പ്രധാനമന്ത്രി അബി അഹ‌്മദും എറിത്രിയൻ പ്രസിഡന്റ‌് ഇസയാസ‌് അഫ‌്‌വെർക്കിയും സമാധാന ഉടമ്പടി ഒപ്പിട്ടിരുന്നു. 1998 മെയിൽ ആരംഭിച്ച യുദ്ധത്തിൽ പതിനായിരങ്ങൾ കൊല്ലപ്പെട്ടിരുന്നു. അൾജിയേഴ‌്സ‌് ഉടമ്പടിയെത്തുടർന്ന‌് 2000ലാണ‌് യുദ്ധം അവസാനിച്ചത‌്. Read on deshabhimani.com

Related News