ട്രംപിന്റേത‌് വെറുപ്പിന്റെയും ഭയത്തിന്റെയും രാഷ്ട്രീയം: ഒബാമവാഷിങ‌്ടൺ പിൻഗാമികളെ സ്ഥാനമൊഴിഞ്ഞ പ്രസിഡന്റുമാർ വിമർശിക്കാറില്ലെന്ന യുഎസ‌് കീഴ‌്‌വഴക്കം തെറ്റിച്ച‌് ബറാക‌് ഒബാമ. വർഷങ്ങളായി രാഷ്ട്രീയക്കാർ വിതച്ചുകൂട്ടിയ വെറുപ്പിനെ മുതലെടുക്കുകയാണ‌് യുഎസ‌് പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപ‌് ചെയ്യുന്നതെന്ന‌് ഒബാമ തുറന്നടിച്ചു. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തി‌ന‌് റിപ്പബ്ലിക്കൻ പാർടിയിൽ സ്ഥാനം ലഭിച്ചത‌് നിർഭാഗ്യകരമാണ‌്. ഇല്ലനോയ‌് സർവകലാശാലയിൽ സംസാരിക്കവെയാണ‌് ട്രംപിനെ പേരെടുത്ത‌് വിമർശിച്ചത‌്. വെറുപ്പിന്റെയും ഭയത്തിന്റെയും രാഷ്ട്രീയമാണ‌് ട്രംപിന്റേത‌്. കുടിയേറ്റനയങ്ങളും പാരീസ‌്‐ ഇറാൻ ഉടമ്പടികളിൽ നിന്നുള്ള പിന്മാറ്റങ്ങളും ചരിത്രപരമായ അബദ്ധങ്ങളാണ‌്. എന്നാൽ, പ്രശ‌്നങ്ങളുടെ മൂലകാരണം ട്രംപല്ലെന്നും വർഷങ്ങളായി രാഷ്ട്രീയക്കാർ വിതച്ച വെറുപ്പിൽനിന്ന‌് നേട്ടംകൊയ്യുക മാത്രമാണ‌് ട്രംപ‌് ചെയ്യുന്നതെന്നും ഒബാമ പറഞ്ഞു. വിമർശനങ്ങൾക്ക‌് കടുത്ത ഭാഷയിൽ മറുപടിയുമായി റിപ്പബ്ലിക്കൻ പാർടിയും ട്രംപും രംഗത്തെത്തി.  Read on deshabhimani.com

Related News