ജപ്പാൻ ഭൂകമ്പം: മരണം 18 ആയിടോക്യോ വീശിയടിച്ച ജെബി കൊടുങ്കാറ്റിനുശേഷം വടക്കൻ ജപ്പാനിലെ ഹൊക്കെയ‌്ഡോ ദ്വീപിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി. കാണാതായവർക്കുവേണ്ടി ബുൾഡോസറും ഡോഗ‌്സക്വാഡും മൺകൂനകളിൽ തെരച്ചിൽ നടത്തുകയാണ‌്. വ്യാഴാഴ‌്ച പുലർച്ചെയാണ‌് റിക്ടർ സ‌്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത‌്. നിരവധിപേർ മണ്ണിനടിയിലാണ‌്. അതേസമയം രക്ഷാപ്രവർത്തനം കൂടുതൽ ദുഷ‌്കരമാണെന്ന‌് അധികൃതർ അറിയിച്ചു. 1.6 ദശലക്ഷംപേർ വസിക്കുന്ന ദ്വീപ‌് വൈദ്യുതിബന്ധംപോലും വിച‌്ഛേദിക്കപ്പെട്ട‌് ഒറ്റപ്പെട്ടിരിക്കുകയാണ‌്. ഭൂകമ്പത്തിൽ മേഖലയിലേക്ക‌് വെദ്യുതി നൽകുന്ന തെർമൽ പ്ലാന്റ‌് തകർന്നിരിക്കുകയാണ‌്. ഇത‌് നേരെയാക്കാൻ ഒരാഴ‌്ചയെങ്കിലും പിടിക്കും. Read on deshabhimani.com

Related News