ഇദ്‌ലിബ് അക്രമണം: റഷ്യക്കും ഇറാനും ട്രംപിന്റെ മുന്നറിയിപ്പ‌്ദമാസ‌്‌കസ‌് സിറിയയിലെ അവസാന വിമതകേന്ദ്രമായ ഇദ്‌ലിബ് പ്രവിശ്യക്കെതിരായ സൈനിക നടപടിക്കെതിരെ അമേരിക്കൻ പ്രസിഡന്റ‌്  ട്രം‌പ‌്. വിമതർക്കെതിരെയുള്ള  നടപടിയിൽ സിറിയക്കൊപ്പം ചേർന്നാൽ പ്രത്യാഘാതമുണ്ടാകുമെന്ന‌് റഷ്യക്കും ഇറാനും ട്രംപ‌് മുന്നറിയിപ്പ‌് നൽകി. പതിനായിരങ്ങളുടെ മരണത്തിലേക്ക‌് നയിച്ചേക്കാവുന്ന ആക്രമണമുണ്ടാവുകയാണെങ്കിൽ തിരിച്ചടിയുണ്ടാകുമെന്ന‌് ട്രംപ‌് ട്വീറ്റ‌് ചെയ‌്തു. വിമതരുടെയും തീവ്രവാദികളുടെയും നിയന്ത്രണത്തിലുള്ള ഇദ്‌ലിബ് പ്രവിശ്യ വളയാനുള്ള നീക്കത്തിലാണ‌് സിറിയ. എല്ലാ പിന്തുണയുമായും റഷ്യയും ഇറാനുമുണ്ട‌്. ഇദ്‌ലിബിനെ തിരിച്ചുപിടിക്കുമെന്ന് റഷ്യയും ഇറാനും പ്രഖാപിച്ചിരുന്നു.  എന്ത‌് വിലകൊടുത്തും ഇദ്‌ലിബിനെ ഭീകരരിൽനിന്ന‌് തിരിച്ചുപിടിക്കുമെന്ന തീരുമാനവുമായി മുന്നോട്ടുപോവുകയാണ് റഷ്യ. സിറിയയുടെ വടക്കുപടിഞ്ഞാറന്‍ പ്രദേശത്തെ ശുദ്ധീകരിക്കേണ്ടതുണ്ടെന്ന് ഇറാന്‍ വിദേശമന്ത്രി മുഹമ്മദ് ജവാദ് സരിഫ് വ്യക്തമാക്കി. സിറിയന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ദമാസ‌്കസിലെത്തിയതായിരുന്നു അദ്ദേഹം. റഷ്യന്‍ വിദേശമന്ത്രി സെര്‍ജി ലാവ്‌റോവും ഇതിനോട‌് യോജിച്ചിരുന്നു. ഭീകരരുടെ താവളം പൂര്‍ണമായി നശിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഏറ്റുമുട്ടലുകള്‍ നടന്ന സിറിയന്‍ പ്രവിശ്യകളില്‍നിന്ന് വിമതരും ഭീകരരും ഇദ്‌ലിബിലേക്കായിരുന്നു ചേക്കേറിയിരുന്നത്. പ്രസിഡന്റ് ബാഷർ അൽ അസദിനെ എതിര്‍ക്കുന്ന സൈനികരും ഇവിടേക്ക് താമസം മാറ്റിയിട്ടുണ്ട്. Read on deshabhimani.com

Related News