ഗായികയെ അപമാനിച്ച ബിഷപ് മാപ്പുപറഞ്ഞുന്യൂയോർക്ക‌് > മരണാനന്തരചടങ്ങിനിടെ ഗായികയെ ബിഷപ് അപമാനിച്ചു. സംഭവം സമൂഹമാധ്യമങ്ങളിലടക്കം വിവാദമായതോടെ മാപ്പപേക്ഷിച്ച‌് ബിഷപ്. അമേരിക്കൻ സംഗീതജ്ഞ ആർതെ ഫ്രാങ്ക‌്‌ലിന്റെ മരണാനന്തരചടങ്ങിനിടെയായിരുന്നു സംഭവം. അമേരിക്കൻ ഗായിക അരിയാന ഗ്രാൻഡെയെയാണ‌് പെന്തകോസ‌്റ്റ‌് ബിഷപ് ചാൾസ‌് എച്ച‌് ഇല്ലിസ‌് അപമാനിച്ചത‌്. ചടങ്ങിന്റെ കാർമികനായ ബിഷപ്, ഗാനം ആലപിക്കുകയായിരുന്ന അരിയാനയെ ചേര്‍ത്തുപിടിച്ച് മാ റിടത്തിൽ സ‌്‌പർശിക്കുകയായിരുന്നു. ദുരുദ്ദേശ്യപരമായി സ‌്പർശിച്ച ബിഷപ്പിന്റെ പെരുമാറ്റത്തിൽ അസ്വസ്ഥയായി നിൽക്കുന്ന അരിയാനയുടെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ചാൾസ‌് എച്ച‌് ഇല്ലിസിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു. ഇതോടെയാണ‌് മാപ്പപേക്ഷയുമായി ബിഷപ് രംഗത്തെത്തിയത‌്. അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അതിരുവിട്ടുപോയെങ്കിൽ മാപ്പ‌് അപേക്ഷിക്കുന്നതായും ബിഷപ് ചാൾസ‌് എച്ച‌് ഇല്ലിസ‌് പിന്നീട‌് പറഞ്ഞു. ബിഷപ്പിന്റെ നടപടിയിൽ അമേരിക്കയില്‍ വൻ പ്രതിഷേധം ഉയർന്നു Read on deshabhimani.com

Related News