ഗൂഗിൾ ചൈനയിലേക്ക‌് മടങ്ങാൻ റെഡിയെന്ന‌്ന്യൂയോർക്ക‌് > സെർച്ച‌് എൻജിൻ ഭീമനായ ഗൂഗിൾ ചൈനീസ‌് വിപണിയിലേക്ക‌് വീണ്ടുമെത്താൻ ശ്രമിക്കുന്നതായി റിപ്പോർട്ട‌്. ചൈനയിലെ ഇന്റർനെറ്റ‌് നയങ്ങൾക്ക് അനുസരിച്ചുള്ള പുതിയ സെർച്ച് എൻജിൻ രൂപീകരണത്തിന് ഗൂഗിൾ തുടക്കംകുറിച്ചതായാണ് വിവരം. ചൈനയുടെ താൽപ്പര്യങ്ങൾ‌ക്കനുസരിച്ചുള്ള പുതിയ സെർച്ച് എൻജിന്റെ പ്രവർത്തനങ്ങൾ ‘ഡ്രാഗൺ ഫ്ലൈ’ എന്ന കോഡ് നാമത്തിൽ പുരോഗമിക്കുന്നതായി ഗൂഗിളിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച‌് എഎഫ്പി റിപ്പോർട്ട് ചെയ്തു. അനഭിലഷണീയ വിവരങ്ങൾ ഫിൽട്ടർ ചെയ‌്ത‌് ഒഴിവാക്കൻ ശേഷിയുള്ള സെർച്ച് എൻജിൻ ഗൂഗിളിന്റെ ആഭ്യന്തര നെറ്റ്‍വർക്കുകളിൽ പരീക്ഷണത്തിന് തയ്യാറായി കഴിതായി അമേരിക്കൻ മാധ്യമങ്ങളും റിപ്പോർട്ട‌്ചെയ‌്തു. അതേസമയം, ഉടൻതന്നെ ചൈനയിലേക്ക് ഗൂഗിൾ മടങ്ങുമെന്ന് ഇതിനർഥമില്ലെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. എട്ടു വർഷംമുമ്പാണ് സെൻസർ നയങ്ങളിൽ പ്രതിഷേധിച്ച് ഗൂഗിൾ ചൈനയിൽനിന്ന‌് പിൻവലിച്ചത്. Read on deshabhimani.com

Related News