ഇറ്റലിയിൽ രാഷ്‌ട്രീയ അനിശ്‌ചിതത്വത്തിന്‌ വിരാമംറോം > രണ്ടുമാസത്തിലധികമായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതാവസ്ഥയ‌്ക്ക‌് അറുതിവരുത്തി ഇറ്റലിയിൽ പുതിയ സർക്കാർ. നിയുക്ത പ്രധാനമന്ത്രി ഗിസപ്പെ കോൻഡ‌് നൽകിയ മന്ത്രിസഭാംഗങ്ങളുടെ പട്ടിക പ്രസിഡന്റ‌് സെർജിയോ മറ്റരെല്ലയ‌്ക്ക‌് കൈമാറി. ഈയാഴ‌്ച രണ്ടാംതവണയാണ‌് ഗിസപ്പെയുടെ നേതൃത്വത്തിലുള്ള  ഫൈ​​വ് സ്റ്റാ​​ർ‐ ലീ​​ഗ് മു​​ന്ന​​ണി പ്രസിഡന്റിന‌് പട്ടിക കൈമാറുന്നത‌്. നേരത്തെ കൈമാറിയ പട്ടികയിൽ ധനമന്ത്രിയായി യൂറോപ്യൻ യൂണിയൻവാദ വിരുദ്ധനായ പൗലോ സവാനയെ ഉൾപ്പെടുത്തിയത‌് പ്രസിഡന്റ‌് നിരസിച്ചതോടെ ​ഇറ്റ​ലി​യി​ൽ ഭ​ര​ണപ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കിയിരുന്നു. സ​​ർ​​ക്കാ​​ർ രൂ​​പീ​​ക​​ര​​ണ​​ത്തി​​ൽ​​നി​​ന്ന‌് പി​​ന്മാ​​റു​​ക​​യാ​​ണെ​​ന്ന‌്  ഫൈ​​വ് സ്റ്റാ​​ർ‐ ലീ​​ഗ് മു​​ന്ന​​ണി വ്യ​​ക്ത​​മാ​​ക്കി. പ്രസിഡന്റിനെ ഇംപീച്ച‌്​ ചെയ്യണമെന്നും ആവശ്യപ്പെട്ടു.  ഇ​ട​​ക്കാ​​ല പ്ര​​ധാ​​ന​​മ​​ന്ത്രി​​യാ​​യി മു​​ൻ ഐ​​എം​​എ​​ഫ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ർ കാ​​ർ​​ലോ കോ​​ട്ട​​റെ​​ല്ലി​​യെ പ്ര​​സി​​ഡ​​ന്റ‌് നി​​യ​​മി​​ച്ചു. ഇതിനിടയിലാണ‌്  ഫൈ​​വ് സ്റ്റാ​​ർ‐ ലീ​​ഗ് മു​​ന്ന​​ണി സർക്കാർ രൂപീകരണ ശ്രമവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത‌്. മാ​​​ർ​​​ച്ചി​​​ൽ ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഒ​​​രു പാ​​​ർടി​​​ക്കും ഭൂ​​​രി​​​പ​​​ക്ഷം ല​​​ഭി​​​ച്ചി​​രു​​ന്നി​​ല്ല.​​ വീണ്ടും തെരഞ്ഞെടുപ്പിലേക്ക‌് പോകുമെന്ന ഘട്ടംവന്നപ്പോഴാണ‌് ഫൈ​​വ് സ്റ്റാ​​ർ‐ലീ​​ഗ് മു​​ന്ന​​ണി സർക്കാർ രൂപീകരണശ്രമവുമായി രംഗത്തുവന്നതും പ്രധാനമന്ത്രിയായി ഗിസപ്പെ കോൻഡ‌ിനെ പ്രഖ്യാപിച്ചതും. പ്രസിഡന്റ‌് മറ്റരെല്ല വീറ്റോചെയ‌്ത ധനമന്ത്രി പൗലോ സവാനയെ മാറ്റിനിർത്തിയാണ‌് ഗിസപ്പെ പ്രസിഡന്റിന‌് മന്ത്രിസഭാംഗങ്ങളുടെ പുതിയ പട്ടിക നൽകിയത‌്. Read on deshabhimani.com

Related News