നേപ്പാളിൽ കമ്മ്യൂണിസ്റ്റ്‌ പാർടികൾ ലയിച്ചു; ഇരു പാർടികളും സഖ്യത്തിൽ മത്സരിച്ച്‌ അധികാരത്തിൽ വന്നതിന് പിന്നാലെയാണ്‌ ലയനംകാഠ്‌മണ്ഡു > നേപ്പാളിൽ ചരിത്രം കുറിച്ച് കമ്യൂണിസ്റ്റ് പാർടികൾ. കമ്യൂണിസ്റ്റ് പാർടി ഓഫ് നേപ്പാൾ(യൂണിഫൈഡ് മാർക്സിസ്റ്റ്ലെനിനിസ്റ്റ്), കമ്യൂണിസ്റ്റ് പാർടി ഓഫ് നേപ്പാൾ(മാവോയിസ്റ്റ് സെന്റർ) എന്നീ പാർടികളാണ്‌ ലയിച്ച് നേപ്പാൾ കമ്യൂണിസ്റ്റ് പാർടി രൂപീകരിച്ചത്‌. കഴിഞ്ഞ ഡിസംബറിൽ ഇരു പാർടികളുടെയും സഖ്യം പൊതുതെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ടിനടുത്ത്‌ ഭൂരിപക്ഷം നേടി അധികാരത്തിൽ വന്നിരുന്നു. സർക്കാർ രൂപീകരിച്ചതിനു പിന്നാലെ ലയനത്തിനായുള്ള ചർച്ചകളും സജീവമായിരുന്നു. ദാർശനിക തലത്തിലും പ്രയോഗിക തലത്തിലുമായി നീണ്ട ചർച്ചകൾക്കൊടുവിലാണ്‌ ഇരുപാർടികളുടെയും ലയനം ഇന്നലെ പ്രഖ്യാപിച്ചത്‌. നേപ്പാളിലെ ആദ്യ കമ്മ്യൂണിസ്റ്റ്‌ പാർടിയുടെ പേരായ നേപ്പാൾ കമ്മ്യൂണിസ്റ്റ്‌ പാർടി എന്ന പേരാണ്‌ ഏകീകൃത പാർടി സ്വീകരിച്ചിരിക്കുന്നത്‌. ഈ പാർടികളുടെ ലയനം നേപ്പാളിലെ തൊഴിലാളി വർഗ്ഗ മുന്നേറ്റത്തിനും കമ്മ്യൂണിസ്റ്റ്‌ സർക്കാരിനും കരുത്തുപകരുമെന്നുറപ്പാണ്‌. കാഠ്മണ്ഡുവിലെ സിറ്റി ഹാളിൽ ലയനം പ്രഖ്യാപിച്ചുകൊണ്ട്‌ നടത്തിയ പത്രസമ്മേളനത്തിൽ പ്രമുഖ നേതാക്കളായ കെ പി ഓലി, പുഷ്പ കമൽ ദാഹൽ, മാധവ് കുമാർ നേപ്പാൾ തുടങ്ങിയവർ പങ്കെടുത്തു.   Read on deshabhimani.com

Related News