ഓസ്‌ട്രേലിയന്‍ സംസ്ഥാനത്ത് ദയാവധം നിയമവിധേയംമെല്‍ബണ്‍ > ഓസ്‌ട്രേലിയന്‍ സംസ്ഥാനത്ത് ദയാവധത്തിന് അനുമതി. വിക്‌ടോറിയ സംസ്ഥാനമാണ് ഇതുസംബന്ധിച്ച ബില്‍ പാസാക്കിയത്. ദയാവധം ആഗ്രഹിക്കുന്ന രോഗികള്‍ക്ക് പരസഹായത്തോടെ വിഷം സ്വീകരിച്ച് മരിക്കാന്‍ അനുവാദം നല്‍കുന്നതാണ് ബില്‍. 2019 ജൂണില്‍ നിയമം പ്രാബല്യത്തില്‍ വരും. ഇതാദ്യമായാണ് ഓസ്‌ട്രേലിയയില്‍ ഒരു സംസ്ഥാനം ദയാവധം നിയമവിധേയമാക്കുന്നത്. സംസ്ഥാന പാര്‍ലമെന്റിന്റെ ഇരുസഭയിലും നടന്ന വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ബില്‍ പാസാക്കിയത്. രണ്ടര വര്‍ഷത്തെ പ്രയത്‌നത്തിന്റെ ഫലമായാണ് ദയാവധത്തിന് അനുമതി നല്‍കുന്ന ബില്‍ പാസാക്കിയതെന്നും ഇത് ജനങ്ങള്‍ സ്വീകരിക്കുന്നുയെന്നും വിക്‌ടോറിയന്‍ പ്രധാനമന്ത്രി ഡാനിയല്‍ ആന്‍ഡ്രൂസ് പറഞ്ഞു.   Read on deshabhimani.com

Related News