കുൽസൂം നവാസ് അന്തരിച്ചുലണ്ടൻ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പിഎംഎൽഎൻ നേതാവുമായ നവാസ് ഷെരീഫിന്റെ ഭാര്യ കുൽസൂം നവാസ് (68) അന്തരിച്ചു. ലണ്ടനിലായിരുന്നു അന്ത്യം. 2014 മുതൽ അ​ർ​ബു​ദ​രോ​ഗ​ത്തോ​ട്​ മ​ല്ലി​ട്ട്​ ല​ണ്ട​നി​ലെ ഹാ​ർ​ലി സ്​​ട്രീ​റ്റ്​ ക്ലിനിക്കിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെമുതൽ ജീവൻരക്ഷാ ഉപകരണങ്ങളുടെ പിന്തുണയിലാണ‌് ജീവൻ നിലനിർത്തിയിരുന്നതെന്ന‌് പാക‌് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാനമ പേപ്പർ കേസിൽ അനധികൃത സ്വത്തുസമ്പാദനത്തിന‌് ശിക്ഷിക്കപ്പെട്ട‌് ഷെരീഫും മകൾ മറിയവും റാവൽപ്പിണ്ടിയിലെ ജയിലിലാണ്.   Read on deshabhimani.com

Related News