ഒന്നരദിവസം ഇന്റര്‍നെറ്റില്ലാതെ പാകിസ്ഥാന്‍ വലഞ്ഞുഇസ്ളാമാബാദ് > ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഒന്നരദിവസത്തിലേറെ തടസ്സപ്പെട്ട് പാകിസ്ഥാന്‍ ദുരിതത്തിലായി. കടലിനടിയിലൂടെ കടന്നുപോകുന്ന ഇന്ത്യ-മിഡില്‍ഈസ്റ്റ്-വെസ്റ്റേണ്‍ യൂറോപ്പ് കേബിളിലെ തകരാറാണ് പാകിസ്ഥാനെ 38 മണിക്കൂര്‍ ഇന്റര്‍നെറ്റ് രഹിതമാക്കിയത്. ഇതോടെ ഇന്റര്‍നെറ്റ് ആസ്പദമാക്കിയുള്ള സ്ഥാപനങ്ങളും വിമാന സര്‍വീസുകളും നിലച്ചു. ഫ്ളൈറ്റ് ഷെഡ്യൂളുകള്‍ പലതും താറുമാറായി. ടിക്കറ്റ് ബുക്കിങ്ങും തടസ്സപ്പെട്ടു. ഇസ്ളാമാബാദിലെ ബേനസീര്‍ ഭൂട്ടോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മാത്രം എട്ട് ആഭ്യന്തര-രാജ്യാന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കേണ്ടിവന്നു.  38 മണിക്കൂറിനുശേഷമാണ് തകരാര്‍ പരിഹരിക്കാനായത്. സൌദി അറേബ്യയിലെ ജിദ്ദയ്ക്കു സമീപമാണ് കേബിള്‍ തകരാറിലായതെന്നും പരിഹരിക്കാനായെന്നും പാകിസ്ഥാന്‍ ടെലികമ്യൂണിക്കേഷന്‍ കമ്പനി വക്താവ് സിക്കന്ദര്‍ നഖി അറിയിച്ചു. Read on deshabhimani.com

Related News