ഫ്ലോറൻസ‌് ചുഴലി: 10 ലക്ഷം പേരെ ഒഴിപ്പിക്കുന്നുവാഷിങ‌്ടൺ > ഫ്ലോറൻസ‌് ചുഴലിക്കാറ്റിന്റെ പാതയിലെ പത്തു ലക്ഷത്തിലധികം പേരെ ഒഴിപ്പിക്കുന്നു. തെക്കൻ കരോലിന സംസ്ഥാനത്തെ കിഴക്കൻ തീരത്തുള്ളവരോട‌് വീടുവിട്ടുപോകാൻ ഗവർണർ ഹെൻറി മക്മാസ്റ്റർ നിർദ്ദേശിച്ചു. വ്യാഴാഴ‌്ച പുലർച്ചെയാണ‌് കാറ്റ‌് മേഖലയിൽ എത്തുമെന്ന‌് പ്രതീക്ഷിക്കുന്നത‌്. അയൽസംസ്ഥാനമായ നോർത്ത് കാലിഫോർണിയയിൽ വിനോദസഞ്ചാരകേന്ദ്രമായ ഔട്ടർ ബാങ്കിൽനിന്ന‌് ജനങ്ങളെ ഒഴിപ്പിക്കാൻ നിർദ്ദേശം നൽകി. വെർജീനിയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ബർമുഡയ്ക്കും ബഹാമാസിനുമിടെ ബുധനാഴ‌്ച ചുഴലിക്കാറ്റ് കടന്നുപോകുമെന്ന് നാഷണൽ ഹരിക്കേൺ സെന്റർ അറിയിച്ചു. മണിക്കൂറിൽ 220 കിലോമീറ്റർ വേഗമുള്ള കാറ്റ‌് ശക്തമായ കാറ്റഗറി നാലിലാണ‌്. അമേരിക്കയുടെ കിഴക്കൻ പ്രദേശങ്ങളിൽ പ്രളയം സൃഷ‌്ടിക്കാൻ സാധ്യതയുണ്ടെന്നാണ‌് വിലിയിരുത്തൽ. Read on deshabhimani.com

Related News