ആപ്പിൾ യുഎസിലേക്ക‌് മടങ്ങണം: ട്രംപ‌്വാഷിങ‌്ടൺ അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം മുറുകുന്നതിനിടെ ആപ്പിൾ കമ്പനിയെ അമേരിക്കയിലേക്ക‌് തിരികെവിളിച്ച‌് പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപ‌്. ആപ്പിൾ അവരുടെ ഉൽപ്പന്നങ്ങൾ അമേരിക്കയിൽനിന്ന‌ുതന്നെ ഉൽപ്പാദിപ്പിക്കണമെന്നും ചൈനയിലെ ഫാക്ടറികൾ നിർത്തണമെന്നുമാണ‌് ട്രംപ‌് പറഞ്ഞത‌്. ചൈനയ‌്ക്കെതിരെ നടപടിയുമായി അമേരിക്ക മുന്നോട്ട‌ു പോകുകയാണെങ്കിൽ അത‌്‌ തങ്ങൾക്ക‌് പ്രതിസന്ധി സൃഷ്ടിക്കുമെന്ന‌് ആപ്പിൾ ഉൾപ്പെടെയുള്ള കമ്പനികൾ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അമേരിക്കൻ മാർക്കറ്റിൽ ആപ്പിൾ ഉൽപ്പന്നങ്ങളുടെ വില കൂട്ടേണ്ടി വരുമെന്നും കമ്പനി മുന്നറിയിപ്പ‌് നൽകി. ഇതിന‌് മറുപടിയെന്നോണമാണ‌് ട്രംപിന്റെ പ്രതികരണം. ചൈനയിൽനിന്ന‌ുതന്നെ ഉൽപ്പാദനം തുടർന്നാൽ പുതിയ നികുതിപ്രകാരം ആപ്പിൾ ഉൽപ്പന്നങ്ങളുടെ വില വൻതോതിൽ ഉയരുമെന്നും ഇത‌് പരിഹരിക്കാൻ ഫാക്ടറികൾ  അമേരിക്കയിലേക്ക‌് മാറ്റണമെന്നുമാണ‌് ട്രംപിന്റെ നിർദേശം. ഈ പരാമർശത്തിലൂടെ കമ്പനികളുടെ സമ്മർദത്തിന‌് വഴങ്ങില്ലെന്ന സൂചനയാണ‌് ട്രംപ‌് നൽകുന്നത‌്.   Read on deshabhimani.com

Related News