സാമൂഹ്യമാധ്യമങ്ങള്‍ക്കെതിരെ ട്രംപ്വാഷിങ‌്‌ടൺ > സാമൂഹ്യമാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഗൂഗിളും ഫേസ്ബുക്കും ട്വിറ്ററും തെളിവുകളില്ലാതെ പക്ഷപാതപരമായ രാഷ്ട്രീയ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്നാണ‌് ട്രംപിന്റെ ആരോപണം. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കി. ഗൂഗിള്‍, ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ ‍തെളിവുകളില്ലാതെ വ്യാജ വാര്‍ത്ത നല്‍കുന്നു. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ നിരവധി പരാതികള്‍ ലഭിക്കുന്നുണ്ട്. ജനങ്ങളോട് ഇത്തരത്തില്‍ തെറ്റായ കാര്യങ്ങൾ ചെയ്യാൻ പാടില്ലെന്നും ട്രംപ് വ്യക്തമാക്കി. എന്നാല്‍, ആരോപണങ്ങൾ ഗൂഗിള്‍ നിഷേധിച്ചു. തങ്ങൾക്ക‌് രാഷ്ടീയ അജൻഡയോ ഏതെങ്കിലും രാഷ്ട്രീയ പ്രത്യയശാസ്ത്രത്തോട് പ്രത്യേക മമതയോ ഇല്ല. ഉപഭോക്താക്കളുടെ നിർദേശങ്ങൾ സ്വീകരിച്ച‌് കൂടുതൽ ആളുകളിലേക്ക‌് എത്താനാണ‌് എപ്പോഴും ഗൂഗിൾ ശ്രമിക്കുന്നത‌്. ഓരോ വർഷവും തങ്ങൾ കൂടുതൽ നവീകരിക്കാനാണ‌് ശ്രമിക്കുന്നതെന്നും ഗൂഗിൾ പറഞ്ഞു. Read on deshabhimani.com

Related News